Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2024 10:19 IST
Share News :
ലഹരി വിരുദ്ധ സംവാദ സദസ്സ്
പറവൂർ: മനുഷ്യാവകാശ ദിനാചരണത്തിൻ്റെ ഭാഗമായി പറവൂർ എൽപിജി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സംവാദ സദസ്സ് നടത്തി.
നഗരസഭ പ്രതിപക്ഷ നേതാവ് ടി വി നിഥിൻ ഉദ്ഘാടനം ചെയ്തു. എസ്‌എംസി ചെയർമാൻ എ എം മിജോഷ് അധ്യക്ഷനായി.ഒന്നാം ക്‌ളാസിലെ കുട്ടികളുടെ മികവ് തെളിയിക്കുന്ന സംയുക്ത ഡയറി പറവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ എസ് പ്രേംജിത്ത് പ്രകാശനം ചെയ്തു. ലഹരിക്കെതിരെ വിമുക്തിയുടെ ഭാഗമായ ബാല്യം അമൂല്യം പദ്ധതിയെക്കുറിച്ച് പ്രധാനാധ്യാപിക പി ജെ വോൾഗ പ്രഭാഷണം നടത്തി.
സ്കൂൾ ലീഡർ മർവ യൂനസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന വിവിധ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. അഡ്വ.മോഹൻകുമാർ, അമീർ സുഹൈൽ, കെ എം മേഴ്സി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.