Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കീം സമീകരണം കേരള സിലബസ് പഠിച്ച വിദ്യാർത്ഥികളോടുള്ള കൊടിയ നീതി നിഷേധം: പ്രൊഫസർ കെ പാപ്പുട്ടി.

13 Sep 2024 14:28 IST

Preyesh kumar

Share News :

കോഴിക്കോട്:കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലേക്ക് പ്രവേശനം നടത്തുന്ന കേരള എൻട്രൻസ് കമ്മീഷണറേറ്റിൻ്റെ കീം പ്രവേശന പരീക്ഷയിൽ പൊതുവിദ്യാലയങ്ങളിൽ പഠിച്ച വിദ്യാർത്ഥികളുടെ 27 മാർക്ക് വെട്ടിക്കുറച്ച നടപടി കൊടിയ നീതി നിഷേധമാണെന്ന് പ്രൊഫ.കെ.പാപ്പുട്ടി.  മലയാള ഐക്യവേദി കോഴിക്കോട് ജില്ലാ സമിതി ഡി.ഡി.ഇ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രെഫ. കെ. പാപ്പൂട്ടി .സ്കോർ നോർമലൈസേഷൻ അവസാനിപ്പിക്കുക,യോഗ്യത പരീക്ഷയുടെ മാർക്ക് അതേപടി റാങ്ക് ലിസ്റ്റിൽ ഉപയോഗിക്കുക,

പൊതുവിദ്യാഭ്യാസ മേഖലയിലെ കുട്ടികൾക്ക് ബോണസ് പോയിൻ്റുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളെ ഉന്നയിച്ചായിരുന്നു സമരം.

താഴേ തട്ടിലുള്ളവരെ എങ്ങനെ വിദ്യാഭ്യാസത്തിൽ നിന്ന് ഒഴിവാക്കാം എന്ന ചിന്തയുള്ളവർ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും നവോത്ഥാന സമരങ്ങളിലൂടെ കേരളം പുറന്തള്ളിയ സാമൂഹിക വിവേചനങ്ങളെയാണ് കീം നോർമലൈസേഷൻ പോലുള്ള പരിഷ്കരണങ്ങളിലൂടെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും പ്രൊഫ.കെ. പാപ്പൂട്ടി 

അഭിപ്രായപ്പെട്ടു. പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ പി.പ്രേമചന്ദ്രൻ പയ്യന്നൂർ മുഖ്യ പ്രഭാഷണം നടത്തി.

മലയാള ഐക്യവേദി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സി.കെ.സതീഷ് കുമാർ അധ്യക്ഷനായി.നിസാർ ചേലേരി,കെ .ദിനേശൻ, കെ.പി. ചന്ദ്രൻ,ഡോ. യു .ഹേമന്ത് കുമാർ , അഷ്റഫ് കുരുവട്ടൂർ, പി.എസ്.സ്മിജ,ഡോ.എം.വി.തോമസ് ,കെ.എം.ഫാമിദ, ജസ്റ്റിൽ പി.ജെയിംസ്, കെ.എം.അതുല്യ ,പദ്മൻ കാരയാട്, എൻ.വി.പ്രദീപ്കുമാർ ,ആർ.ഷിജു,

എ. സുബാഷ് കുമാർ , ദേവേശൻ പേരൂർ,

എം.വി.പ്രദീപൻ ,സി.മിഥുൻ ഗോപി എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News