Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ ഒരു പാഠശാല;പദ്ധതിയുമായി ഇ. എം.ഇ. എ സ്കൂൾ

11 Aug 2025 17:53 IST

Jithu Vijay

Share News :

കൊണ്ടോട്ടി : ഇ. എം.ഇ. എ സ്കൂളിൽ ഇ.എം.ഇ. എ ട്രൈനിംഗ് കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വ്യത്യസ്ത ലഹരി വിരുദ്ധ പോരാട്ടത്തിന് തുടക്കമായി ലഹരിക്കെതിരെ ഒരു പാഠശാല പദ്ധതിക്ക് തുടക്കമായി. സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഇ.എം.ഇ. എ ട്രൈനിംഗ് കോളേജ് അദ്ധ്യാപക വിദ്യാർത്ഥി കോർഡിനേറ്റർ ആയിഷ ആധ്യക്ഷത വഹിച്ചു.


സ്കൂളിലും, സ്കൂൾ ഉൾക്കൊള്ളുന്ന ഗ്രാമത്തിലും, വീടുകളിലും ലഹരിയെ തടയാനും ലഹരിയുപയോഗിക്കുന്നവരുടെ പുനരധിവാസത്തിനുമുള്ള കർമ്മപദ്ധതിയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ, അതുണ്ടാക്കുന്ന ആരോഗ്യ-സാമൂഹ്യ പ്രശ്നങ്ങൾ, ലഹരി ഉപയോഗത്തിനും കൈമാറ്റത്തിനുമുള്ള ശിക്ഷ, പുനരധിവാസത്തിനും ലഹരിമുക്ത ചികിത്സയ്ക്കമുള്ള മാർഗ്ഗങ്ങൾ എന്നിവയെല്ലാം ഉൾകൊള്ളിച്ചു സിലബസ് പോലെ ക്ലാസ്സുകൾ തയ്യാറാക്കി സ്കൂൾ ഏറ്റട്ടടുത്ത ഗ്രാമത്തിലും, സമീപ സ്കൂൾ,ക്ലബുകൾ, മത പാഠം ശാലകൾ എന്നിവിടങ്ങളിൽ ക്ലാസ്സുകൾ നൽകി അതിലൂടെ കുട്ടികളെയും, മുതിർന്നവരെയും ബോധവൽകരിച്ച്

ലഹരിയില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുകയാണ് പദ്ധതി പ്രകാരം നടപ്പിലാക്കുന്നത്.


ഓരോ ഗ്രാമത്തിലെയും അറിയപ്പെടുന്നവരെ പദ്ധതിയുടെ

ബ്രാൻഡ് അംബാസഡർമാരാക്കും. ലഹരിയുപയോഗത്തിന്റെ വിവരങ്ങൾ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അദ്ധ്യാപകർക്കും അറിയിക്കാൻ പോർട്ടലുകളും. ലഹരിവിരുദ്ധ കൗൺസലിംഗ്, ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ എന്നിവയും നടപ്പിലാക്കും.


വിജയഭേരി കോർഡിനേറ്റർ കെ.ആർ.രോഹിണി, എം.നശീദ, നിഷാദേവി,വിജയസ്പർശം കോർഡിനേറ്റർ കെ.എം.ഇസ്മായിൽ, സ്പീക്ക് ഈസി കോർഡിനേറ്റർ അഭിഷ, രഹന, കെൻസ, അയിഷ ഫാത്തിമ, നിദ, ഷഹല ഫാത്തിമ, ഫാത്തിമ മിർഷാന ടി പി, റഹിബ. കെ,ഷനാന നസ്റിൻ പി, നസ് ല.ഇ, അൻഷിബ, ഫെമിന.പി, സിൽജിയ ഫഹ്മി.എ, ജസ്ന ജാസ്മിൻ, ഫാത്തിമ റിൻഷ.എൻ എച്ച് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News