Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹെലികോപ്റ്റർ ക്വിസ്സിങ് ആൻഡ് കിസ്സിങ് പ്രോഗ്രാം

13 Jun 2024 15:36 IST

WILSON MECHERY

Share News :

ചാലക്കുടി:


ജെ.ബി. എഡ്യുഫ്ളൈയും ചിപ്‌സൺ ആവിയേഷനും സതേൺ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ടെക്നോളോജിയും ചേർന്നുകൊണ്ട് ഇന്ത്യയിലാദ്യമായി ഹെലികോപ്റ്റർ ക്വിസ്സിങ് ആൻഡ് കിസ്സിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2000 വിദ്യാർത്ഥികൾക്കാണ് ഇതിൽ പങ്കെടുക്കാനാവസരം. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് വേണ്ടി ജൂൺ 16-ാം തിയതി ചാലക്കുടി CMI Public School ൽ രാവിലെ 8.30 നാണ് പരിപാടി. രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്ന് ഓൺലൈൻ ആയി നടത്തുന്ന ആദ്യ റൗണ്ടിൽ നിന്ന് 100 പേരെ select ചെയ്യുകയും അതിൽ നിന്ന് select ചെയ്യുന്ന 25 പേരെ Helicopter ന്അടുത്തിരുത്തിക്കൊണ്ട് ക്വിസ്സ് കോംപെറ്റീഷൻ നടത്തുകയും അതിൽ വിജയിക്കുന്ന 5 പേർക്ക് അപ്പോൾത്തന്നെ സൗജന്യമായി ഹെലികോപ്ടറിൽ പറക്കാവുന്നതുമാണ്.


കൂടാതെ ഹെലികോപ്ടറുകളും, വിമാനങ്ങളും അതിൻറെ വിവിധ മോഡലുകളും അടുത്ത് കാണുന്നതിനും, സെൽഫി എടുക്കുന്നതിനും, ആവിയേഷൻറെ അനന്ത സാധ്യകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ആവിയേഷൻ എക്സ്പെർട്ട്സുമായി സംസാരിക്കുവാനും, ഇന്ത്യയിലും വിദേശത്തും ഇതിൻറെ സാദ്ധ്യതകൾ മനസിലാക്കുന്നതിനുമുള്ള എഡ്യൂക്കേഷൻ എക്സ്പോയും ഉണ്ടായിരിക്കുന്നതുമാണ്.

സനീഷ്‌കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന

പ്രോഗ്രാം ഉന്നത വിദ്യാഭ്യാസമന്ത്രി Dr. R Bindu ഉത്ഘാടനം ചെയ്യുന്നതാണ്. പ്രസ്തുത യോഗത്തിന് ബിജു വർഗ്ഗീസ്, ഡയറക്ടർ ഓഫ് ജെ.ബി.എഡ്യുഫ്ളൈ സ്വാഗതമാശംസിക്കുകയും ചാലക്കുടി സി.എം.ഐ. പബ്ലിക് സ്‌കൂൾ ഡയറക്ടർ റെവ.ഡോ.സന്തോഷ് മുണ്ടൻമാണി, സതേൺ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, മാനേജിങ് പാർട്ടർ റിച്ചാർഡ് ലൂയിസ്, ചിപ്‌സൺ ആവിയേഷൻ ഡയറക്ടർമാരായ Ms. ഡെയ്സി ചെറിയാൻ, സുനിൽ നാരായണൻ എന്നിവർ ആശംസകളറിയിച്ചു സംസാരിക്കുകയും ജെ.ബി.എഡ്യൂഫ്ളൈ ഡയറക്ടർ ശ്രീ. കുമാർ സി.കെ. പ്രകാശനും നടത്തുകയും ചെയ്യും.


കൂടാതെ ഡോ. ജോസഫ് തരകൻ കരിയർ ഗൈഡൻസ് ക്ളാസ് നയിക്കുകയും ആവിയേഷൻ രംഗത്തെ കരിയർ സാധ്യകളെപ്പറ്റി ആവിയേഷൻ രംഗത്തെ എക്സ്‌പെർട്ട്സായ ചിപ്‌സൺ ആവിയേഷൻറെ ചീഫ് ഫ്ലൈറ്റ് സേഫ്റ്റി ഓഫീസർ രാജേന്ദ്ര സിംഗ് പാഷി, മാനേജർ രാജേഷ് പി.യും വിദ്യാർത്ഥികളുമായി സംവദിക്കുന്നതുമാണ്.

Follow us on :

More in Related News