Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 11:20 IST
Share News :
ഹമീദ് പരപ്പനങ്ങാടി
പരപ്പനങ്ങാടി : പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ഇന്നലെ നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘങ്ങളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ ഇന്നലെ രാത്രി എട്ട് മണിയോടടുത്താണ് രണ്ട് കാറിൽ എത്തിയ അഞ്ചംഗ ക്വട്ടേഷൻ സംഘങ്ങളും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടിയത്. ദിവസങ്ങൾക്ക് മുന്നെ ചെട്ടിപ്പടി ആലുങ്ങൽ സ്വദേശി ഷുഹൈബെന്നയാൾ കിലോകണക്കിന് സ്വർണ്ണം തട്ടിയത് ആന്വേഷിച്ചെത്തിയ കൊച്ചി വൈപ്പിൻ സ്വദേശികൾ നാട്ടുകാർക്ക് നേരെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നന്ന് പോലീസ് പറയുന്നു.
നാട്ടുകാരും,സംഘാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ മൂന്ന് പേര് ഒരു കാറുമായി രക്ഷപ്പെട്ടു. നാട്ടുകാരുടെ ഇടയിൽ കുടുങ്ങി പോയ വൈപ്പിൻ സ്വദേശിയായ തിരുന്നില്ലത്ത് സുധാകരൻ്റെ മകൻ ആകാശ് (30), കിഴക്കെ വളപ്പിൽ പ്രസാദിൻ്റെ മകൻ ഹിമസാഗർ (30) എന്നിവരെ പ്രദേശവാസികൾ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിടത്ത് നിന്ന് പരപ്പനങ്ങാടി സി.ഐയുടെയും, എസ് ഐയുടെയും സമയോജിതമായ ഇടപെടലിനെ തുടർന്ന് ജീവൻ അപകടത്തിലാവാതെ നാട്ടുകാരിൽ നിന്ന് മോചിപ്പിച്ചു.
പരിക്കേറ്റ ഇവരെ പോലീസ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ളവരെ ഇന്ന്
പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി തുടരന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങും.
പിടി കൂടിയവർ എറണാങ്കുളം വൈപ്പിൻ കേന്ദ്രികരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങളാണന്നും വിവിധ ക്രിമിനൽ കേസിലെ പ്രതികളാണന്നും പോലീസ് പറഞ്ഞു.
പരപ്പനങ്ങാടി പോലീസിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് അക്രമാസക്തരായ ജനക്കൂട്ടത്തിനിടയിൽ നിന്ന് പ്രതികളെ കസ്റ്റഡിയിൽ എടുക്കുവാൻ സാധിച്ചത്
Follow us on :
Tags:
More in Related News
Please select your location.