Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഐഎമ്മിന് 'നീല ട്രോളി ബാ​ഗ്' പാഴ്സൽ അയച്ച് യൂത്ത് കോൺ​ഗ്രസ്

23 Nov 2024 18:19 IST

Enlight News Desk

Share News :

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വമ്പൻ വിജയത്തിന് പിന്നാലെ നീല ട്രോളി ബാ​ഗ് പാഴ്സൽ അയച്ച് പത്തനംതിട്ടയിലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ മധുര പ്രതികാരം. പാലക്കാട്ടെ സിപിഐഎമ്മിനാണ്പ്രവർത്തകർ ട്രോളി ബാ​ഗ് പാഴ്സലായി പാലക്കാട്ടേക്കുള്ള കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റിലാണ് അയച്ചത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടയിൽ നടന്ന പാതിരാ ഹോട്ടൽ റെയ്ഡിനിടെ ഉണ്ടായ നീല ട്രോളി ബാ​ഗ് വിവാദത്തിന് മറുപടിയായാണ് യൂത്ത് കോൺ​ഗ്രസ് പ്രവ‌‍ർത്തകരുടെ പ്രതികാരം.  

സിപിഐഎമ്മിന് നീല ട്രോളി ബാ​ഗ് കിട്ടിയല്ലോ എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺ​ഗ്രസ് പ്രവ‌‍ർത്തകർ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തി ഡ്രൈവര്‍ക്ക് ബാഗ് കൈമാറി.


Follow us on :

More in Related News