Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2024 17:47 IST
Share News :
ചാവക്കാട്:കുവൈറ്റില്‍ തീപിടുത്തത്തില്‍ മരണമടഞ്ഞ ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ അഞ്ചു വയസ്സുകാരൻ മകൻ ഇയാന്റെ വിദ്യാഭ്യാസ ചെലവുകൾ കേരള പ്രവാസി സംഘം തൃശൂർ ജില്ലാ കമ്മിറ്റി ഏറ്റെടുക്കും.ബിനോയ് തോമസിന്റെ വീട് സന്ദർശിച്ച പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ ഇയാനെ കുറിച്ച്
സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടിരുന്നു.തുടർന്ന് പ്രവാസി സംഘം തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേർന്നാണ് ഇയാന്റെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാൻ നിശ്ചയിച്ചത്.ഞായറാഴ്ച്ച ഉച്ചതിരിഞ് 5 മണിക്ക് സിപിഐഎം ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് ബാങ്കിൽ 3 ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ രേഖകൾ കുടുംബത്തിന് കൈമാറും.പ്രവാസി സംഘം നേതാക്കളും,പ്രവർത്തകരും പരിപാടിയിൽ സംബന്ധിക്കും.
Follow us on :
Tags:
More in Related News
Please select your location.