Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2024 10:42 IST
Share News :
കടുത്തുരുത്തി: മകന്‍ പോലീസ് പിടിയിലാമെന്നും കേസെടുക്കാതെ മകനെ വിട്ടയ്ക്കണമെങ്കില്‍ ഉടന്‍തന്നെ 75,000 രൂപ ഗൂഗിള്‍ പേ ചെയ്തു തരണമെന്നും ഭീഷിണിപെടുത്തി പിതാവിന് ഫോണ്‍ കോള്‍. ഭയന്നുപോയ പിതാവ് ഉടന്‍തന്നെ തുക ഇട്ടു കൊടുത്തു. അല്‍പസമയം കഴിഞ്ഞ് മകന്‍ തിരിച്ചു വിളിച്ചപ്പോളാണ് തട്ടിപ്പിലകപെട്ട് കാര്യം ഇവര്‍ അറിയുന്നത്. കാഞ്ഞിരത്താനം കാഞ്ഞിരത്തുങ്കല്‍ കെ.കെ. പ്രസന്നന്‍ ആണ് പണം നഷ്ടപെട്ടത്. ചെന്നെയില്‍ എല്‍ ആന്റ് റ്റി കമ്പിനിയില്‍ ജോലി നോക്കുകയാണ് പ്രസന്നന്റെ മകന്‍ കെ.പി. അഭിഷേക്. ഇന്നലെ വൈകൂന്നേരം പ്രസന്നന് ഒരു വാട്‌സാപ്പ് കോള്‍ വന്നു. മകനും രണ്ടു പേരും മദ്യപിച്ചു മറ്റു വസ്തുക്കളുമായി പോലീസിന്റെ പിടിയലാണെന്നും കേസില്‍പെടുത്താതെ വിട്ടയ്ക്കണമെങ്കില്‍ ഉടന്‍തന്നെ ഗൂഗിള്‍ പേ ചെയ്തു പണം തരണമെന്നുമായിരുന്നു ഭീഷിണി. മാധ്യമങ്ങളെല്ലാം ഇവിടെയുണ്ടെന്നും ഇവരുടെ ചിത്രം പകര്‍ത്താന്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞു. പ്രസന്നന്‍ മകന്റെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് രണ്ടാമത്തെ നമ്പരില്‍ നിന്നും അടുത്ത കോളെത്തി. ഇതിനിടെ തല്ല് കൊണ്ട് കരയുന്നവരുടെ കരച്ചിലും കേള്‍പിച്ചു. മകനും കൂട്ടുകാരുമാണ് തല്ല് മേടിക്കുന്നതെന്നും ഉടന്‍ പണം നല്‍കിയില്ലെങ്കില്‍ കൈവിട്ടു പോകുമെന്നുമായിരുന്നു ഭീഷിണി. ഭയന്നു പോയ പ്രസന്നന്‍ പറഞ്ഞ നമ്പരില്‍ 30,000 രൂപ ഉടന്‍തന്നെ അയച്ചു കൊടുത്തു. ഭയപെടുത്തിയതോടെ ഇവര്‍ പറഞ്ഞ ആദ്യത്തെ നമ്പരില്‍ തന്നെ രണ്ടാമതായി പതിനായിരവും മൂന്നാമതായി ആറായിരം രൂപയും പ്രസന്നന്‍ അയച്ചു. അല്‍പസമയം കഴിഞ്ഞപ്പോള്‍ അഭിഷേക് തിരിച്ചു വിളിച്ചു. അപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം ഇവര്‍ അറിയുന്നത്. ഉടന്‍തന്നെ പ്രസന്നന്‍ തന്റെ അക്കൗണ്ടുള്ള കോതനല്ലൂരിലെ ഫെഡറല്‍ ബാങ്കിലെത്തി വിവരങ്ങള്‍ പറയുകയും എഴുതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് സൈബര്‍ സെല്ലില്‍ വിളിച്ചു പരാതിപെട്ടു. അക്ഷയയിലെത്തി രേഖാമൂലം സൈബല്‍ സെല്ലിന് പരാതി നല്‍കിയതായും പ്രസന്നന്‍ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.