Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ പാതയിലും പറവൂർ നഗരത്തിലും വെള്ളക്കെട്ട് രുക്ഷമായ

29 May 2024 19:28 IST

Anvar Kaitharam

Share News :

ദേശീയ പാതയിലും പറവൂർ നഗരത്തിലും വെള്ളക്കെട്ട് രുക്ഷമായ


പറവൂർ: ബുധനാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ മഴയിൽ പറവൂർ മേഖലയിൽ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്. പറവൂർ - മൂത്തകുന്നം

ദേശീയപാതയിൽ പറയകാട് ബസ് സ്റ്റോപ്പിൽ മരം റോഡിലേക്ക് വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി എത്തി മരം മുറിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ദേശീയ പാതയിൽ നിർമാണ സ്ഥലങ്ങളിൽ എല്ലായിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. പല ഭാഗത്തും നിർമ്മാണ പ്രവൃത്തികൾക്കു വേണ്ടി സ്വഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയ നിലയിലാണ്. നഗരത്തിൽ കച്ചേരി വളപ്പ്, കെഎസ്ആർടിസി സ്റ്റാൻ്റ്, പുല്ലങ്കുളം റോഡ്, ചേന്ദമംഗലം കവല, കച്ചേരിപ്പടി റോഡ്, പെരുമ്പടന്ന കവല എന്നിവടങ്ങളിലലെല്ലാം വെള്ളക്കെട്ട് ശക്തമായി. നന്ത്യാട്ടുകുന്നത്ത് ക്ഷേമോദയം ക്ഷേത്രത്തിന് സമീപമുള്ള വീടുകളിൽ വെള്ളം കയറി.



Follow us on :

More in Related News