Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 10:32 IST
Share News :
കുന്ദമംഗലം: കാരന്തൂർ ഒവുങ്ങരയിലെ സ്പൂൺ മിഹോട്ടലിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമാവുന്നു ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി കാരന്തൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് സംഘടന നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. യൂണിറ്റ് പ്രസിഡൻ്റ് നാസർ കാരന്തൂർ, സെക്രട്ടറി അനീഷ് കുറ്റികാട്ടിൽ, ഒ വേലായുധൻ, സി.എം ബൈജു, സക്കീർ ഹുസൈൻ നേതൃത്വം നൽകി. '
ജനകീയ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. പി. കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷാജി കാരന്തൂർ, നൗഷാദ് തെക്കയിൽ, അഷ്റഫ് കായക്കൽ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.