Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2024 22:16 IST
Share News :
വൈക്കം: നിരാലംബർക്കൊപ്പം ഓണം ആഘോഷിച്ച് വിവിധ സംഘടനകൾ.
സന്നദ്ധ സേവന സംഘടനയായ ആശ്രയയുടെ ഓണാഘോഷം തലയോലപ്പറമ്പ് പൊതി അമൽനികേതനിലെ അന്തേവാസികൾക്കൊപ്പമായിരുന്നു. ആശ്രയ ചെയർമാൻ പി.കെ. മണിലാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് തലയോലപ്പറമ്പ് ഡിബികോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. കെ.എസ്.ഇന്ദു പരിപാടികൾ ഉൽഘാടനം ചെയ്തു. വൈക്കം നഗരസഭ ചെയർപേർസൺ പ്രീത രാജേഷ് അമൽ നികേതനിലേക്കുള്ള വീൽ ചെയർ വിതരണം ചെയ്തു. ആശ്രയ സ്ഥാപക ചെയർമാൻ ഇടവട്ടം ജയകുമാർ ആമുഖ പ്രസംഗം നടത്തി. ആശ്രയ കൺവീനർ സന്തോഷ് ചക്കനാടൻ അമൽ നികേതൻ കോൺവൻ്റ് സുപ്പീരിയർ സിസ്റ്റർ റെമീജിയ,ബി. ചന്ദ്രശേഖരൻ, പി.ഡി.ബിജിമോൾ കെ.എസ്. ഉണ്ണികൃഷ്ണൻ, വിജയമ്മ ബാബു,വി.റ്റി. ജയിംസ് കെ.ഡി ദേവരാജൻ ,പി.ജി ഷാജി മോൻ,വി. അനൂപ്, വർഗ്ഗീസ് പുത്തൻചിറ , കെ.എൻ.വേണുഗോപാൽ,ടി.സി. ദേവദാസ് ,ശ്രീദേവി അനിരുദ്ധൻ,വൈക്കം ജയൻ ,രമ്യ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ആശ്രയ അംഗങ്ങളുടെ ഗാനാലാപനവും തുടർന്ന് അമൽ നികേതനിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണവും ഓണസദ്യയും നൽകി.
തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിന്റെ ഓണം വല്ലകം ജീവ നിലയത്തിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു. റോട്ടറി ഡിസ്ട്രിക്ട് പ്രൊജക്റ്റ് ആയ ഉയരെ യുടെ വസ്ത്രദാനം പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ അന്തേവാസികൾക്കും ഓണക്കോടി വിതരണം നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് ദിനരാജ്, റോട്ടറി അംഗങ്ങളായ ഷിജോ പി എസ്, കണ്ണൻ കൂരാപ്പള്ളി,ഗിരീഷ് കുമാർ, ഇന്ദു രാജ് മേനോൻ, പ്രസാദ്. പി, ശ്രീകാന്ത് സോമൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.