Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പന്തീർപാടം അപകടം മുസ്ലിംലീഗ് പി.ഡബ്ലിയു.ഡി ഓഫീസ് ഉപരോധിച്ചു

03 Mar 2025 16:06 IST

Basheer Puthukkudi

Share News :


കുന്ദമംഗലം : ദേശീയ പാതയിൽ പന്തീർപാടം ജംഗ്ഷനിൽ വാഹന അപകടങ്ങളും മരണങ്ങളും തുടർകഥകളാവുമ്പോഴും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ലിയു.ഡി അസി . എഞ്ചിനീയർ അഖിൽ അജ്മലിനേയും ഓവർസിയർ ഹിമയേയും ഉപരോധിച്ചു പയമ്പ്ര റോഡും തേവർക്കണ്ടി റോഡും ദേശീയ പാതയിൽ സംഗമിക്കുന്ന ജങ്ഷനിൽ വേണ്ടത്ര അപായ സൂചനകളോ സിഗ്നൽ ലൈറ്റുകളോ ഇല്ലാത്തത് മൂലം രാത്രി കാലങ്ങളിലാണ് അപകടങ്ങൾ അധികവും നടക്കുന്നത്.. 4 വർഷംമുമ്പ് ഇവിടെ ജംഗ്‌ഷൻ വീതികൂട്ടി സൗകര്യപെടുത്താൻ ..ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഇടപെട്ടു കൊണ്ട്..ആവശ്യമായ സ്ഥലം.. ഉടമകൾ പി.ഡബ്ലിയുഡിക്ക് വിട്ട് നൽകിയിരുന്നു.. എന്നാൽ ഇക്കാലമത്രയും അതുമായി ബന്ധപെട്ടു യാതൊരു വികസന പ്രവർത്തങ്ങളും നടക്കാത്തതിൽ ജനരോഷം ഉയർന്നുകൊണ്ടിരിക്കുന്ന സമയത്താണ് കഴിഞ്ഞ ദിവസം വീണ്ടും ഒരു അപകടമരണം ഉണ്ടായത്. നേതാക്കളും പിഡബ്ലിയു.ഡി ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ചർച്ചയിൽ ഒരാഴ്ചക്കുള്ളിൽ. പയമ്പ്ര റോഡിലും, തേവർക്കണ്ടി റോഡിലു അപകടങ്ങൾ ഒഴിവാക്കാനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുമെന്നും സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ ട്രാഫിക് പോലീസിനോട് രേഖാ മൂലം ആവശ്യപ്പെടുമെന്ന ഉറപ്പിലുമാണ് ഉപരോധം അവസാനിപ്പിച്ചത്. മുസ് ലിം ലീഗ് നേതാകളായ ഒ ഉസ്സൈൻ, എം ബാബുമോൻ, കെ.കെ.സി നൗഷാദ്, കെ.കെ ഷമീൽ, കെ ഷമീം, ഒ.എം റഷീദ്, പി മജീദ്‌ എന്നിവർ പങ്കെടുത്തു. ഉറപ്പ് പാലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുസ്‌ ലിം ലീഗ് മുന്നോട്ട് പോകുമെന്ന് നേതാക്കൾ പറഞ്ഞു.

Follow us on :

More in Related News