Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2024 19:54 IST
Share News :
കടുത്തുരുത്തി: ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ല ഗുണനിയന്ത്രണയൂണിറ്റിന്റേയും ഞീഴൂർ ക്ഷീരോൽപാദക സഹകരണസംഘത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 16 ഉച്ചകഴിഞ്ഞ് രണ്ടുമണി മുതൽ ഞീഴൂർ ക്ഷീരോൽപാദക സഹകരണസംഘം ഹാളിൽ വെച്ച് പാൽ ഗുണനിലവാരബോധവൽക്കരണപരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയിൽ പാലിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട വില ഉൽപാദകർക്ക് ലഭിക്കുന്നതിനുമുള്ള ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തും.
കടുത്തുരുത്തി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ ഉദ്ഘാടനംചെയ്യും. ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദീലീപ് അധ്യക്ഷത വഹിക്കും. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി. ആർ ശാരദ. പദ്ധതി വിശദീകരണം നടത്തും.
Follow us on :
Tags:
More in Related News
Please select your location.