Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈലത്തൂര്‍ കത്തോലിക്ക ദേവാലയത്തിൽ സംയുക്ത തിരുനാളിന് തുടക്കമായി

07 Apr 2024 22:28 IST

MUKUNDAN

Share News :

പുന്നയൂര്‍ക്കുളം:വൈലത്തൂര്‍ കത്തോലിക്ക ദേവാലയത്തിൽ സംയുക്ത തിരുനാളിന് തുടക്കമായി.ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം വടക്കേക്കാട് എസ്എച്ച്ഒ ആർ.ബിനു നിര്‍വ്വഹിച്ചു.തുടര്‍ന്ന് ഫറവോ രാജാവ് എന്ന ഡ്രാമാസ്‌കോപ്പ് നാടകം അരങ്ങേറി.തിങ്കളാഴ്ച്ച രൂപം എഴുന്നെള്ളിച്ച് വെക്കല്‍,കുടുംബ കൂട്ടായ്മകളിലേക്ക് അമ്പ്,വള എഴുന്നെളളിപ്പ് എന്നിവ നടക്കും.മിഖായേല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇടവക നിര്‍മ്മിച്ച് നല്‍കുന്ന രണ്ട് സ്നേഹ ഭവനങ്ങളുടെ താക്കോല്‍ ദാനം തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ടോണി നീലങ്കാവില്‍ നിര്‍വ്വഹിക്കും.തുടർന്ന് എഴുന്നെള്ളിപ്പ് സമാപനവും,മെഗാ ബാന്‍ഡ് വാദ്യവും ഉണ്ടാകും.തിരുന്നാള്‍ ദിവസമായ ചൊവ്വാഴ്ച്ച കാലത്ത് 6.30ന് വിശുദ്ധ കുര്‍ബാന,ലദീഞ്ഞ്,നൊവേന എന്നിവ നടക്കും.10-ആം തിയ്യതി നടക്കുന്ന തിരുനാൾ പാട്ടുകുർബാനക്ക് തൃശൂര്‍ ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് ഡോളോഴ്‌സ് അസി.വികാരി ഫാ.ഫെബിന്‍ ചിറയത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും.ഫാ.ഫെബിന്‍ കുത്തുര്‍ സഹകാര്‍മ്മികനാകും.ഫാ.റോയ് വടക്കന്‍ തിരുന്നാള്‍ സന്ദേശം നല്‍കും.തുടർന്ന് ഇടവകകളിലെ കുടുംബങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ആയിരത്തിലധികം ഭക്ഷണ കിറ്റുകള്‍ വിവിധ അഗതി മന്ദിരങ്ങളിലെത്തിക്കും.വൈകീട്ട് 5-ന് തിരുന്നാള്‍ പ്രദക്ഷിണത്തിന് ഫാ.അനില്‍ തലക്കോട്ടൂര്‍ നേതൃത്വം നല്‍കും.തുടർന്ന് വര്‍ണ്ണ മഴ,ഗാനമേള എന്നിവ ഉണ്ടാകും.ബുധനാഴ്ച്ച കാലത്ത് ഇടവകയിലെ മരിച്ചവര്‍ക്ക് വേണ്ടിയുള്ള കുര്‍ബാനയും,ഒപ്പീസും നടത്തും.ചടങ്ങുകൾക്ക് വികാരി.ഫാ.വര്‍ഗ്ഗീസ് പാലത്തിങ്കല്‍,ജനറല്‍ കണ്‍വീനര്‍ ബാബു വി.ജോസ്,ട്രസ്‌ററിമാരായ ഡെന്നി തലക്കോട്ടൂര്‍,ജോർജ് ചുങ്കത്ത്,ജോസ് വടക്കൻ തുടങ്ങിയവർ നേതൃത്വം നൽകും.

Follow us on :

More in Related News