Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 09:33 IST
Share News :
മലപ്പുറം: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രാഷ്ട്രീയ പോരിന് ഇറങ്ങിയ പി വി അൻവർ എംഎൽഎയ്ക്ക്ടെ ആദ്യ പണി.
മാസങ്ങളായി നടപടിയില്ലാതിരുന്ന അൻവറിന്റെ ഉടമസ്ഥതയിലുള്ള പാർക്കിനെതിരെ നടപടിയുമായി കൂടരഞ്ഞി പഞ്ചായത്ത്. കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി വി ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാനുള്ള നടപടികളാണ് ആരംഭിച്ചത്.
നിർമാണങ്ങൾ പൊളിച്ചു നീക്കുന്നതിനായി ടെണ്ടർ വിളിക്കാനുള്ള തീരുമാനം സിപിഎം നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമതി അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചു. തടയണ പൊളിക്കാൻ എട്ട് മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപിടയെടുത്തിരുന്നില്ല.
ഒരു മാസത്തിനകം തടയണ പൊളിക്കണമെന്ന്ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു.
എന്നാൽ അൻവർ സിപിഎമ്മുമായി ശത്രുതയിലായതോടെയാണ് പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് നീങ്ങുന്നത്.
പാർട്ടി എം എൽ എ ആയതിന്റെ പേരിൽ മാത്രം അൻവറിന് ലഭിച്ച ആനുകൂല്യം ഇനി ലഭിക്കില്ല. എന്നാൽ ഹൈകോടതി ഉത്തരവ് പോലും പാർട്ടിക്കാരന് വേണ്ടി പഞ്ചായത്ത് വൈകിപ്പിച്ചു എന്നത് അൻവറിന്റെ ആരോപണങ്ങളിൽ ചിലത് ന്യായീകരിക്കപെടുകയാണെന്നാണ് പറയുന്നത്.
Follow us on :
Tags:
More in Related News
Please select your location.