Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ ചേംമ്പർ ഓഫ് കോമേഴ്സ് , നിലവിലെ പ്രസിഡൻ്റിനെതിരെ മത്സരിക്കുമെന്ന് ഒരു വിഭാഗം വ്യാപാരികൾ

21 May 2024 14:33 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി:: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് (ഏറ്റുമാനൂർ ചേംമ്പർ ഓഫ് കോമേഴ്സ് ) പ്രസിഡൻ് സ്ഥാനത്തേക്ക് ശക്തമായ മത്സരം.

മേയ് 24- നാണ് തിരഞ്ഞെടുപ്പ്. 

കഴിഞ്ഞ 32 -വർഷമായി പ്രസിഡൻ്റ് സ്ഥാനത്തിരിക്കുന്ന

ആളുടെ ദുർഭരണത്തിനും ഏകാധിപത്യത്തിനുമെതിരെയാണ് തങ്ങൾ മത്സര രംഗത്തുള്ളതെന്ന് ഒരു വിഭാഗം വ്യാപാരികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

വ്യാപാരഭവനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വർധക ഹോസ്പിറ്റാലിറ്റി വെഞ്ച്വേഴ്സ് പബ്ളിക് ലിമിറ്റഡ് എന്ന കമ്പനിയിൽ വലിയ സാമ്പത്തിക ക്രമക്കേട്

നടന്നിട്ടുണ്ടെന്നും ഇത് സംബദ്ധിച്ച് കോട്ടയം ജില്ലാ പോലീസ് ചീഫിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ടന്നും വ്യാപരികൾ പറഞ്ഞു.

25,000 മുതൽ രണ്ട് ലക്ഷം രൂപവരെ ഷെയറിനായി വാങ്ങിയിട്ടുണ്ട്. എന്നാൽ 1000 രൂപയുടെ ഷെയറാണ് ചില അംഗങ്ങൾക്ക് ലഭിച്ചതെന്നും ആരോപണമുണ്ട്.

സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക്

പുറത്താക്കാൻ സംസ്ഥാന നേതൃത്യത്തോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടയാളാണ്

നിലവിലെ പ്രസിഡൻ്റ്, ഈ സാഹചര്യത്തിൽ

അദേഹത്തിന് മത്സരിക്കാൻ അവകാശമില്ല.

ഏറ്റുമാനൂരിലെ വിവാദ ഫ്ലൈ ഓവർ സംബന്ധിച്ച് വ്യാപാരികളെ തെറ്റു ധരിപ്പിക്കുകയും, വ്യാപാരികളെ ഒഴിപ്പിക്കാമെന്ന് അധികൃതർക്ക് രേഖാമൂലം

കത്ത് നൽകുകയും ചെയ്തിരുന്നുവെന്നും

വ്യാപരികൾ ആരോപിച്ചു.

ജി.മനോജ് കുമാർ, സജി ഗർവാസീസ്, അച്ചൻകുഞ്ഞ് കുരുവിള, ജോസഫ് സെബാസ്റ്റ്യൻ, ശ്രീജിത്ത് നെല്ലിശ്ശേരി, പി.എച്ച്. ഇക്ബാൽ, ബിനുമുണ്ടമറ്റം,കെ.എസ്. രഘുനാഥൻ നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News