Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2024 18:58 IST
Share News :
വൈക്കം: മറവൻതുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിലെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയ തുക മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസനിധിയിലേക്ക് കൈമാറി . ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങാകണം എന്ന് സ്കൂൾ കമ്മിറ്റിയിൽ തീരുമാനിക്കുകയും കാൽ ലക്ഷം രൂപയുടെ ചെക്ക് കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവലിനെ ഏൽപ്പിക്കുകയും ചെയ്തു. സ്കൂൾ മാനേജർ ടി. കെ. സാബു, സ്കൂൾ സെക്രട്ടറി ജിനു എം , പി . ടി .എ പ്രസിഡൻറ് അജിമോൻ, ഹെഡ്മിസ്ട്രസ് വിദ്യ എൻ .ശർമ്മ അധ്യാപകരായ അബ്ദുൽ ജമാൽ , വൈശാഖ്. വിദ്യാർത്ഥികളായ അന്നപൂർണ്ണാ ഷേണായി ,അവിൻ അജിമോൻ ,അനിരുദ്ധ് മനു എന്നിവർ കളക്ടറേറ്റിൽ എത്തി തുക കൈമാറി .
Follow us on :
Tags:
More in Related News
Please select your location.