Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്പനോളി-നായാട്ടുകുണ്ട് റോഡ് പുനര്‍നിര്‍മാണം ആരംഭിച്ചു

06 Feb 2025 22:15 IST

ENLIGHT REPORTER KODAKARA

Share News :


കോടാലി: ജില്ല പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചിലവില്‍ നവീകരിക്കുന്ന അമ്പനോളി -നായാട്ടുകുണ്ട് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അമ്പനോളി മുതല്‍ നായാട്ടുകുണ്ട് സെന്റര്‍ വരെയുള്ള റോഡിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ് കെ. എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍, ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. അസൈന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ആര്‍. ഔസേപ്പ്, പി. എസ്. ചിത്ര തുടങ്ങിയവര്‍ സംസാരിച്ചു.


Follow us on :

More in Related News