Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Feb 2025 20:27 IST
Share News :
കോഴിക്കോട് : കെ എസ് ടി എ സംസ്ഥാന സമ്മേളനം അനുബന്ധ പരിപാടിയായി സംഘടിപ്പിച്ച പൂർവാധ്യാപക സംഗമം അലങ്കോലപ്പെടുത്താൻ ബിജെപി ശ്രമത്തിനെതിരെ കെ എസ്ടി എ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക ജൂബിലി ഹാളിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ജൂബിലി ഹാളിലേക്ക് പ്രവേശിച്ചതിന് തൊട്ടു പുറകെയാണ് ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ഒരു സംഘം ബിജെപി പ്രവർത്തകർ ഹാളിലേക്ക് കരിങ്കൊടിയുമായി ഇരച്ചു കയറാൻ ശ്രമിച്ചതും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പ്രായാധിക്യമുള്ള അധ്യാപകർക്ക് ഹാളിലേക്ക് പ്രവേശിക്കാൻ കഴിയാതെ പുറത്തു നിൽക്കേണ്ടിവന്നു.
ബോധപൂർവമായ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു ഇവർ നടത്തിയത്. കെ എസ് ടി എ പ്രവർത്തകരുടെ സംയോചിതമായ ഇടപെടലുകൾ കൊണ്ട് സംഘർഷം ഒഴിവായി. അക്രമം അഴിച്ചു വിടാനുള്ള ബിജെപി ശ്രമത്തിനെതിരെ ജാഗ്രത പുലർത്തണമെന്നും സമ്മേളന പരിപാടി അലങ്കോലപ്പെടുത്താൻ ഉള്ള ബിജെപിയുടെ ഗൂഢ നീക്കത്തിനെതിരെ പൊതു സമൂഹം പ്രതികരിക്കണമെന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും ജനറൽ സെക്രട്ടറി കെ ബദറുന്നിസ സംസ്ഥാന പ്രസിഡണ്ട് ഡി സുധീഷ് എന്നിവർ പറഞ്ഞു.
Follow us on :
More in Related News
Please select your location.