Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2024 21:32 IST
Share News :
വൈക്കം: ജലഗതാഗത വകുപ്പ് ജീവനക്കാരുടെ ലൈസന്‍സ് റീ വാലിഡേറ്റ് ചെയ്യുന്നതിന് മാരിടൈം ബോര്‍ഡ് ഏര്‍പ്പെടുത്തിയ അന്യായമായ ഫീസ്‌നിരക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന് സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ ഭാരവാഹികള്‍ സി.കെ ആശ എം.എല്‍.എയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. ഫീസ് നിരക്ക് പിന്‍വലിക്കുന്നതിനായി മാരിടൈം ബോര്‍ഡ് ചെയര്‍മാനുമായി നേരിട്ട് സംസാരിച്ച് ജീവനക്കാര്‍ക്ക് അനുകൂലമായ തീരുമാനം എടുപ്പിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.പി സുമോദ്, എസ്.ഡബ്ല്യു.ടി.ഡി.ഇ.എഫ് സംസ്ഥാന പ്രസിഡന്‍ന്റ് എ.ടി മുജീബ്, ജനറല്‍ സെക്രട്ടറി ടി.എസ് സുരേഷ്ബാബു, കമ്മിറ്റി അംഗം സുനില്‍ താമരശ്ശേരില്‍ എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.
സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി ഉടന്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് പി.എസ്.സി ചെയര്‍മാന്‍ ഡോ. എം.ആര്‍ ബൈജുവിനെ നേരിട്ട് കണ്ട് ഫെഡറേഷന്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തി. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്താമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.