Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥികളെ ആക്രമിച്ച കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: സനീഷ് കുമാർ ജോസഫ് എംഎൽഎ

06 Jul 2024 18:56 IST

WILSON MECHERY

Share News :


ചാലക്കുടി:

  വി.ആർ. പുരം ഗവ:ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളെ ആക്രമിച്ച കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് സനീഷ് കുമാർ ജോസഫ് MLA ആവശ്യപ്പെട്ടു.നിരവധി കേസുകളിൽ പ്രതികളായവരും ജയിലിൽ നിന്നും ഇറങ്ങിയവരുമായ കുറ്റവാളികളാണ് നിരപരാധികളായ വിദ്യാർത്ഥികളെ മൃഗീയമായി മർദ്ദിച്ചത്.

സ്കൂളിൽ നിന്നും പോകും വഴി ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ നേരിൽ കണ്ട് വിവരങ്ങൾ തേടാനോ, സംഭവ സ്ഥലത്തെ വീട്ടിൽ ആക്രമണം നടത്തിയതിനെ കുറിച്ച് അന്വേഷിക്കാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

നിരവധി കുറ്റകൃത്യങ്ങളിൽ പെട്ടിട്ടുള്ള പ്രതികളിൽ രണ്ടാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും MLA പറഞ്ഞു.

സർക്കാർ സ്കൂളുകളുടെ സുഗമമായപ്രവർത്തനത്തിന് വേണ്ടി,

ഇക്കാര്യത്തിൽ ശക്തമായ നടപടി ഉണ്ടാകണമെന്ന് DIG, SP എന്നിവരോട് 

MLA ആവശ്യപ്പെട്ടു.

വി.ആർ. പുരം സ്കൂളിൽ എത്തിയ MLA , പ്രിൻസിപ്പാൾ വിബി ബാബു,PTA വൈസ് പ്രസിഡണ്ട് സുനിൽകുമാർ, SMC ചെയർമാൻ വി.വി. വേലായുധൻ, എന്നിവരുമായ് ചർച്ച നടത്തി. വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു,കൗൺസിലർ ഷിബു വാലപ്പൻ എന്നിവരും MLA യോടൊപ്പമുണ്ടായി.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജോഷ്വാ ജോഷിയേയും MLA സന്ദർശിച്ചു.

Follow us on :

More in Related News