Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉൾക്കൊള്ളലിൻ്റെ ചരിത്രമാണ് ഇന്ത്യയുടേത് : രമേശ് ചെന്നിത്തല

11 Jan 2025 22:04 IST

Jithu Vijay

Share News :

തിരൂരങ്ങാടി : എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമായ ചരിത്രമാണ് ഇന്ത്യയുടേതെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. ദാറുൽഹുദാ റൂബി ജൂബിലി സമാപന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മൈനോരിറ്റി കൺസേൺ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിഷേധമല്ല, സർവ മതങ്ങളെയും അംഗീകരിച്ചും ആചാര അനുഷ്ഠാനങ്ങളെ ബഹുമാനിക്കുന്ന സമീപനവുമാണ് ഇന്ത്യയുടേതെന്നും മികച്ച ഭരണഘടനയാണ് രാജ്യം വിഭാവനം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. 


എന്നാൽ, കഴിഞ്ഞ കുറേ കാലമായി നമ്മുടെ ഭരണഘടന മാറ്റിയെഴുതാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മതേതത്വം എന്ന മൂല്യത്തെ നശിപ്പിക്കാൻ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂരിപക്ഷത്തിൻ്റെ ചുമതലയാണ് ന്യൂനപക്ഷത്തെ സംരക്ഷിക്കുക എന്നുള്ളതും അതിലൂടെ മാത്രമാണ് വൈജാത്യങ്ങൾക്കിടയിലെ നമ്മുടെ ഐക്യം സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. യു. ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി പങ്കെടുത്തു.

Follow us on :

More in Related News