Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിപ്പ് ലംഘിച്ച അംഗത്തിനെതിരെ പ്രതിഷേധം

31 Dec 2024 10:54 IST

Anvar Kaitharam

Share News :

വിപ്പ് ലംഘിച്ച അംഗത്തിനെതിരെ പ്രതിഷേധം


പറവൂർ: കരുമാല്ലൂർ പഞ്ചായത്തിൽ പാർട്ടി വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിനൊപ്പം ചേർന്ന് വൈസ് പ്രസിഡൻ്റായ അഞ്ചാം വാർഡ് മെമ്പർ പോൾസണ് എതിരെ യു ഡി എഫ് അംഗങ്ങൾ പ്രതിഷേധിച്ചു. കറുത്ത ബാഡ്ജ് കുത്തി പ്ലാക്കാർഡുമായാണ് യു ഡി എഫ് അംഗങ്ങൾ ഭരണസമതി യോഗത്തിനെത്തിയത്. പോൾസൺ സ്ഥാനമൊഴിയും വരെ സമരപരിപാടികൾ സംഘടിപ്പിമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. പഞ്ചായത്ത്

പ്രതിപക്ഷ നേതാവ് എ എം അലി സമരത്തിന് നേതൃത്വം നൽകി.

സ്ഥിരം സമതി അദ്ധ്യക്ഷന്മാരായ ബീനാ ബാബു,

മുഹമ്മദ് മെഹജൂബ്, അംഗങ്ങളായ ടി എ മുജീബ്, ഇ എം അബ്ദുൾ സലാം,

കെ എ ജോസഫ്, കെ എം ലൈജു, സൂസൻ വർഗീസ്, നദീറാ ബീരാൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.


Follow us on :

More in Related News