Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുദേവൻ മതേതര കേരളത്തിന്റെ പിതാവ് : കെ എം വർഗീസ്

07 Oct 2024 17:45 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി : ഗുരുദേവൻ മതേതര കേരളത്തിന്റെ പിതാവെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ്. ഭ്രാന്താലയമായിരുന്ന കേരളത്തെ തീർത്ഥസ്ഥാനമാക്കി മാറ്റിയതിൽ ഗുരുദേവന്റെ ജാതിനശീകരണ പ്രവർത്തനങ്ങൾക്കും ക്രിസ്തീയ മിഷണറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും വലിയ പങ്കാണ് ഉണ്ടായിരുന്നതെന്നും വൈക്കം ആശ്രമം എൽ പി സ്കൂൾ ഹാളിൽ ഫോറം സംഘടിപ്പിച്ച "മനവീയം"സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം വി വി കനകാംബരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് വൈക്കം വിജയ ലക്ഷിമി, വി ദേവാനന്ദ്, വൈക്കം ഭാസി, എസ് സതീഷ് കുമാർ എന്നിവരെ ആദരിച്ചു.പ്രതിഭാസംഗമം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷും കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാനും പേരെന്റ്സ് ഫോറം മേഖല കൺവെൻഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജെയിംസും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷീല ദിലീപ് മുഖ്യപ്രഭാഷണവും നഗരസഭ അംഗം ആർ സന്തോഷ് ഗുരുവന്ദനവും നടത്തി.താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കൽ മാതാപിതാക്കന്മാരെ ആദരിച്ചു.സുശീല ഗോപാലൻ റ്റി വൈ ജോയി, കെ ആർ സേതുലക്ഷ്മി, സതി മണി, ദിലീപ് തച്ചേരിൽ,ധന്യ സുമേഷ്,ശരണ്യ പ്രദീപ്, കെ വി സദാനന്ദൻ, രാജീവ്‌ സി, സിന്ധു സന്തോഷ്‌ തുടങ്ങിയവർ സംസാരിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ പി റ്റി ജിനീഷ് സ്വാഗതവും മേഖല സെക്രട്ടറി എം വിനോദ് കൃതജ്ഞതയും രേഖപ്പെടുത്തി.


Follow us on :

More in Related News