Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം ജി സർവകലാശാല ആസ്ഥാനത്തേക്ക് SFI മാർച്ച് നടത്തി.

28 Jun 2024 21:02 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: എംജി സർവകലാശാല ആസ്ഥാനത്തേക്ക് SFI മാർച്ച് നടത്തി. ഫീസ് വർധന പുനപരിശോധിക്കുക, സർട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, ഫെലോഷിപ്പ് വിതരണം വൈകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. അഡ്‌മിസ്ട്രേറ്റീവ് ബ്ലോക്കിൽ തളളി കയറിയ SFI പ്രവർത്തകർ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകരെ പൊലീസ് തടഞ്ഞത് വാക്കുതർക്കത്തിനും ഇടയാക്കി. തുടർന്ന് സമരക്കാർ വൈസ് ചാൻസിലറെ ഉപരോധിച്ചു. സമരം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അമൽ എബ്രഹാം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ സെക്രട്ടറി മെൽവിൽ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

Follow us on :

More in Related News