Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയോര ഹൈവേ നിർമ്മാണം : കളക്ടറേറ്റിൽ യോഗം ചേർന്നു.

15 Nov 2024 20:53 IST

ENLIGHT REPORTER KODAKARA

Share News :

മലയോര ഹൈവേ നിർമ്മാണം : കളക്ടറേറ്റിൽ യോഗം ചേർന്നു.


മലയോര ഹൈവേ നിർമ്മാണത്തിനായി വനഭൂമി ഏറ്റെടുക്കുന്നതിനു പകരമായി വനംവകുപ്പിന് റവന്യൂ ഭൂമി നൽകുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ യോഗം തൃശ്ശൂർ കളക്ടറേറ്റിൽ വെച്ച് ചേർന്നു.കെ കെ രാമചന്ദ്രൻ എംഎൽഎയുടെ നിർദ്ദേശപ്രകാരം കൂടിയ യോഗത്തിൽ എ .ഡി .എം മുരളി പി , ചാലക്കുടി ഡി.എഫ്.ഒ എം വെങ്കിടേശ്വരൻ, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു കൃഷ്ണരാജ്, ഡെപ്യൂട്ടി കളക്ടർ ജ്യോതി എം.സി,എൽ.ആർ തഹസിൽദാർമാരായ ആന്റോ ജേക്കബ് (ചാലക്കുടി ),ശ്രീകല സി.പി (ചാവക്കാട് ),ജയന്തി എൻ (മുകുന്ദപുരം ),ഷർമിള കെ.എം (കിഫ്‌ബി സ്പെഷ്യൽ തഹസിൽദാർ ഓഫീസ്)കെ.യൂ ജയകൃഷ്ണൻ (ഡി.എഫ്.ഒ ഓഫീസ് തൃശ്ശൂർ ) എന്നിവർ യോഗത്തിൽ പങ്കെടുത്തു. മലയോര ഹൈവേ നഷ്ടപരിഹാര വനവൽക്കരണത്തിനായി റവന്യൂ ഭൂമി കണ്ടെത്തുന്നതിനായി നവംബർ 19 ന് സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു.

Follow us on :

More in Related News