Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Dec 2024 00:01 IST
Share News :
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കോട്ടയം ജില്ലാതല കേരളോത്സവത്തിന് കോട്ടയത്ത് വർണാഭമായ തുടക്കം. എം.ടി. സെമിനാരി എച്ച്.എസ്.എസിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തിൽനിന്ന് എം.ടി. സെമിനാരി എച്ച്.എസ്.എസിലേക്ക് നടന്ന സാംസ്‌കാരിക ഘോഷയാത്ര വർണാഭമായി. മുത്തുക്കുടകളും ബലൂണുകളുമായി നൂറുകണക്കിനു പേർ ഘോഷയാത്രയിൽ പങ്കാളികളായി. വാദ്യമേളങ്ങൾ ഘോഷയാത്രയെ ഉത്സവമാക്കി. ശനിയാഴ്ചയും ഞായറാഴ്ചയുമായി കായികമത്സരങ്ങളും കലാമത്സരങ്ങളും നടക്കും. 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ അധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണവും സമ്മാനവിതരണവും നിർവഹിക്കും. യുവജന ക്ഷേമ ബോർഡംഗം റോണി മാത്യു, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ എന്നിവർ പ്രോഗ്രാം വിശദീകരിച്ചു.
കേരളോത്സവത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി.എസ്. പുഷ്പമണി, പി.എം. മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിർമ്മല ജിമ്മി, രാധാ വി. നായർ, റ്റി.എൻ. ഗിരീഷ് കുമാർ, അഡ്വ. ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, ഹേമലത പ്രേംസാഗർ, സുധാകുര്യൻ, പി.കെ. വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി. രതീഷ്, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത് കുമാർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ റ്റി.എസ്. ലൈജു എന്നിവർ സംസാരിച്ചു.
ശനിയാഴ്ചത്തെ മത്സരങ്ങളുടെ വിവരം
ചുവടെ: (മത്സരങ്ങൾ, വേദി, സമയം എന്ന ക്രമത്തിൽ)
കായിക മത്സരങ്ങൾ
അത്ലറ്റിക്സ്, വടംവലി-കോട്ടയം സി.എം.എസ്. കോളജ് ഗ്രൗണ്ട്, രാവിലെ ഒൻപതുമുതൽ
ക്രിക്കറ്റ്-കോട്ടയം സി.എം.എസ്. എച്ച്.എസ്.എസ്. ഗ്രൗണ്ട്, രാവിലെ ഒൻപതുമുതൽ
ഫുട്ബോൾ- കോട്ടയം എസ്.എച്ച്. മൗണ്ട് എച്ച്.എസ്.എസ്. ഗ്രൗണ്ട്-രാവിലെ ഒൻപതുമുതൽ
ബാസ്‌ക്കറ്റ് ബോൾ, വോളിബോൾ, ആം റെസലിങ്-കോട്ടയം ഇൻഡോർ സ്റ്റേഡിയം-രാവിലെ ഒൻപതുമുതൽ
നീന്തൽ മത്സരങ്ങൾ-പുല്ലരിക്കുന്ന് കെ.ജി.എസ്. ക്ലബ്-രാവിലെ 10 മുതൽ
ആർച്ചറി-മാന്നാനം കെ.ഇ. സ്‌കൂൾ-രാവിലെ 10 മുതൽ
കലാമത്സരങ്ങൾ
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, നാടോടിനൃത്തം(സിംഗിൾ, ട്രൂപ്പ്), കഥകളി(ഒരു വേഷം), സംഘനൃത്തം, ഓട്ടൻ തുള്ളൽ-എം.ടി. സെമിനാരി എച്ച്.എസ്.എസ്. മെയിൻ ഹാൾ(വേദി 1-നിള)-രാവിലെ ഒൻപതുമുതൽ
ഫ്ളൂട്ട്, തബല, ഹാർമോണിയം(ലൈറ്റ്), സിത്താർ, മൃദംഗം, വയലിൻ(പൗരസ്ത്യം, പാശ്ചാത്യം)-എം.ടി. സെമിനാരി എച്ച്.എസ്.എസ്. ക്ലാസ് റൂം(വേദി 2-സക്കീർ ഹുസൈൻ നഗർ)-രാവിലെ ഒൻപതുമുതൽ
മോണോആക്ട്, മിമിക്രി, മൈം, പ്രസംഗം(മലയാളം), പ്രസംഗം(ഹിന്ദി, ഇംഗ്ളീഷ്)-എം.ടി. സെമിനാരി എച്ച്.എസ്.എസ്. ക്ലാസ് റൂം(വേദി 3-കബനി)-രാവിലെ ഒൻപതുമുതൽ
പെയിന്റിംഗ്(വാട്ടർ കളർ), കവിതാരചന(മലയാളം), കവിതാരചന(ഹിന്ദി, ഇംഗ്ളീഷ്), കഥാരചന, കഥാരചന(ഹിന്ദി, ഇംഗ്ളീഷ്), പെൻസിൽ ഡ്രോയിംഗ്, ഉപന്യാസരചന, കാർട്ടൂൺ-എം.ടി. സെമിനാരി എച്ച്.എസ്.എസ്. ക്ലാസ് റൂം(വേദി 4-കാവേരി)-രാവിലെ ഒൻപതുമുതൽ
വീണ, മദ്ദളം, ഗിത്താർ, ചെണ്ട(സിംഗിൾ), ചെണ്ടമേളം, സംഘഗാനം, ദേശഭക്തിഗാനം, കഥാപ്രസംഗം, വള്ളംകളിപ്പാട്ട്(കുട്ടനാടൻ, ആറന്മുള), നാടോടിപ്പാട്ട് ഗ്രൂപ്പ്-എം.ടി. സെമിനാരി എച്ച്.എസ്.എസ്. ക്ലാസ് റൂം(വേദി 5-ഭവാനി)-രാവിലെ ഒൻപതുമുതൽ.
Follow us on :
More in Related News
Please select your location.