Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2024 12:47 IST
Share News :
മുക്കം:എടവണ്ണപ്പാറ - കോഴിക്കോട് റോഡിൽ ഓടുന്ന ബസ്സിനു മുകളിൽ വൻ മരം കടപുഴകി വീണ് അപകടം. അഗ്നി രക്ഷ സേനയും , ദുരന്ത നിവാരണന സേന,പോലീസ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി. മണിക്കൂറോളം നീണ്ട ഗതാഗതം ഇതോടെ പുനഃസ്ഥാപിച്ചു.എടവണ്ണപ്പാറ റോഡിലെ പണിക്കരപ്പുറായയിൽ മരം കടപുഴകി വീണത്.
വർഷങ്ങളായി നാട്ടുകാർ മുറിക്കണമെന്ന് ആവശ്യപ്പെടുന്ന മരമാണ് ഇന്ന് രാവിലെ പെയ്ത കനത്ത മഴയിൽ റോഡിൽകുറുകെവീണത്.എടവണ്ണപ്പാറയിൽ നിന്ന് രാമനാട്ടുകര വഴി കോഴിക്കോട് പോകുന്ന മുബാറക്ക് ബസ്സിനു മുകളിലാണ് മരം വീണത്. ബസ് തൊട്ടുമുന്നിലായി ഡ്രൈവറുടെ സീറ്റിന് ചാരിയാണ് മരം വീണത്. ഇതോടെ ബസ് സഡൻ ബ്രേക്ക് ഇടുകയും ചില്ലുകൾ പൊട്ടി ചെറിയ പരിക്കുകൾ ചിലർക്ക് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.ഉടൻതന്നെ സ്ഥലത്തെത്തിയ വാഴക്കാട് പോലീസിന്റെ നിർദ്ദേശപ്രകാരം താലൂക്ക് ദുരന്തനിവാരണ സേന ടിഡിആർഎഫ് വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് മരം മുറിക്കൽ ആരംഭിച്ചു. വലിയ മരം ആയതിനാൽ തന്നെ ഉടൻതന്നെ മുക്കം ഫയർഫോഴ്സും സ്ഥലത്തെത്തി. മരം മുഴുവനായി മുറിച്ചു നീക്കി. റോഡ് ശുചീകരിച്ചു .ബസ് സഡൻ ബ്രേക്ക് ഇട്ടതോടെ ബസ്സിൽ ഉണ്ടായിരുന്ന കണ്ടക്ടർ ജിഷ്ണുവിന് വീണ് പരിക്കേറ്റു. രണ്ട് സെക്കൻഡ് വൈകിയാണ് മരം വീണതെങ്കിൽ വലിയ ദുരന്തമായി മാറുമായിരുന്നു. സമീപത്ത് പാർക്ക് ചെയ്ത കാറിനും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെയും ടിഡിആർഎഫ് ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.