Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2024 18:10 IST
Share News :
വൈക്കം: നിരവധി വീടുകൾ തിങ്ങിനിറഞ്ഞ ജനവാസ മേഖലയിൽ ആശുപത്രി മാലിന്യങ്ങൾ ലോറിയിൽ കൊണ്ട് തള്ളിയതായി പരാതി. ചെമ്പ് ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ തുരുത്തുമ്മ ആറുതറ ഭാഗത്താണ് തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രി ഉടമയായ ഡോക്ടർ ഭരതൻ തൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആശുപത്രിയിൽ നിന്നും പ്ലാസ്റ്റിക് കൂടുകളിൽ നിറച്ച മാലിന്യങ്ങൾ അടക്കമുള്ളവ വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയത് മുതൽ പരിസരവാസികൾക്ക് അസഹനീയമായ ദുർഗ്ഗന്ധം ഉണ്ടായതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് സമീപവാസികൾ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകുകയായിരുന്നു.പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും പൊതുജനാരോഗ്യത്തിന് ഹാനികരമായ ഇവ ഉടൻ ഇവിടെ നിന്നും നീക്കം ചെയ്യൻ നിർദ്ദേശം നൽകി മടങ്ങുകയുമായിരുന്നു. എന്നാൽ അധികൃതർ നിർദ്ദേശിച്ചതിനെ തുടർന്ന് സ്ഥല ഉടമയായ ഡോക്ടർ മാലിന്യങ്ങൾ അവിടെ നിന്നും നീക്കം ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളെ നിർത്തി തിങ്കളാഴ്ച ഉച്ചയോടെ അത് അവിടെത്തന്നെ കുഴിച്ച് മൂടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കുഴിച്ച് മൂടിയ മാലിന്യങ്ങൾ മണ്ണിലൂടെ സമീപത്തെ കിണർ അടക്കമുള്ള ജലസ്രോതസ്സുകളിലേക്ക് ഇറങ്ങി മാരക രോഗങ്ങൾ വരെ പടരാൻ കാരണമാകുമെന്ന് പരിസരവാസികൾ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി സ്ഥല ഉടമയ്ക്ക് നോട്ടീസ് നൽകി. പിഴ ഈടാക്കുവാനുള്ള നടപടികളും ആരംഭിച്ചു.വർഷങ്ങളായി ഇത്തരത്തിൽ ഇവിടെ മാലിന്യ നിക്ഷേപം നടക്കുന്നതായും ഇതിനെതിരെ കർശ്ശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.