Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2025 09:17 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ എൽഡിഎഫ്-ജനകീയ വികസന മുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു.
പരപ്പനങ്ങാടി കെ കെ ഓഡിറ്റോറിയത്തിൽ നടന്ന ബഹുജന കൺവെൻഷൻ മുന്നണി ചെയർമാൻ നിയാസ് പുളിക്കലകത്ത് ഉൽഘാടനം ചെയ്തു. മുന്നണി വൈസ് ചെയർമാൻ എം സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി. പാലക്കണ്ടി വേലായുധൻ, ടി സെയ്ത് മുഹമ്മദ്, പി വി ഷംസുദീൻ എന്നിവർ സംസാരിച്ചു. എൽഡിഎഫ് മുനിസിപ്പൽ ചെയർമാൻ ഗിരീഷ് തോട്ടത്തിൽ സ്ഥാനാർത്ഥികളെ പരിചയപെടുത്തി.
മുന്നണി സ്ഥാനാർത്ഥികളായി മൽസരിക്കുന്ന 46 പേരെയും ഹാരമണിയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി വൻ ജനാവലിയുടെ നേതൃത്വത്തിലാണ് ഘോഷയാത്രയായി കൺവെൻഷൻ ഹാളിലേക്ക് എത്തിച്ചത്. മുന്നണി കൺവീനർ തുടിശ്ശേരി കാർത്തികേയൻ സ്വാഗതവും, അധികാരത്തിൽ ജയപ്രകാശ് നന്ദിയും പറഞ്ഞു. നിയാസ് പുളിക്കലകത്ത് (ചെയർമാർ) ടി കാർത്തികേയൻ (ജനറൽ കൺവീനർ) അബ്ദുൾ റഷീദ് ചെങ്ങാട്ട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.