Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2024 08:39 IST
Share News :
പേരാമ്പ്ര :മാപ്പിളപ്പാട്ടിൻ്റെ രചന വഴികളും, ചരിത്രവും
ഇശലും , ഭാഷയും സാഹിത്യവും അന്വേഷിച്ചറിഞ്ഞ് കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റർ സംഘടിപ്പിച്ച ജില്ലാതല മാപ്പിളപ്പാട്ട് പഠന ശിൽപശാല നവ്യാനുഭവമായി. മാനവികതക്കൊരു ഇശൽ സ്പർശം എന്ന പ്രമേയത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വ്യാസ്ത പരിപാടികളാണ് സംഘടിപ്പിക്കുന്നത്.എൽ.പി,യു.പി ,ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളജ്, ജനറൽ വിഭാഗങ്ങളിലായി രചയിതാക്കളും ഗായകരും, എഴുത്തുകാരുമായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറ് പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.
മാപ്പിളപ്പാട്ടിൻ്റെ രചന വഴികൾ , ഇശൽ സാഹിത്യം, സംഗീതം',അവതരണം, പാട്ട് വിഭാഗം തുടങ്ങിയ വിഷയങ്ങൾ നാല് സെഷനുകളിലൂടെ രചയിതാക്കളും പരിശീലകരും ഗായകരുമായ ബദറുദ്ദീൻ പാറന്നൂർ, അബൂബക്കർ വെള്ളയിൽ റഷീദ് മോങ്ങം എന്നിവർ ക്ലാസ്സെടുത്തു. ശിൽപശാല മാപ്പിളപ്പാട്ട് രചയിതാവ് ബദറുദ്ദീൻ
പാറന്നൂർ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർപ്രസിഡൻ്റ് കെ.കെ.അബൂബക്കർ അധ്യക്ഷനായി. ശിൽപശാല ഡയരക്ടർവി.എം. അഷറഫ് ക്യാമ്പ് സംക്ഷിപ്തം അവതരിപ്പിച്ചു. സമാപനചടങ്ങ് സാഹിത്യകാരൻ ബിജു കാവിൽ ഉദ്ഘാടനം ചെയ്തു. വിവിധ അവാർഡ് ജേതാക്കളെ ചടങ്ങിൽ ആദരിച്ചു. തച്ചോളി കുഞ്ഞബ്ദുള്ള രചനയും അഷറഫ് നാറാത്ത് സംഗീതവും നിർവ്വഹിച്ച് മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റർ പുറത്തിറക്കുന്ന
"സഫലം " ഗാനോപഹാരം പ്രകാശനം ചെയ്തു. വാർഡ് മെമ്പർ സൽമ നന്മനക്കണ്ടി എ.കെ. തറുവൈഹാജി ,ജില്ലാ വൈസ് പ്രസിഡണ്ട് സുലൈമാൻ മണ്ണാറത്ത്, ജന: സെക്രട്ടറി എൻ.കെ. മുസ്തഫ, ട്രഷറർ മജീദ് ഡീലക്സ്, മുഹമ്മദ് വാദിഹുദ , കെ.ടി. കെ. റഷീദ്, ഹസ്സൻ പാതിരിയാട്ട്, ടി.കെ. നൗഷാദ് , എൻ.കെ. കുഞ്ഞിമുഹമ്മദ് , രാജൻ കുട്ടമ്പത്ത് ,അഷറഫ് കല്ലോട്, സാബി തെക്കെപുറം, നൗഫൽപേരാമ്പ്ര എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.