Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 15:49 IST
Share News :
കുന്നമംഗലം : കുന്നമംഗലം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭക്ഷണശാല ഒരുങ്ങി. പാലുകാച്ചൽ കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി നിർവഹിച്ചു. ഭക്ഷണ കമ്മിറ്റി ചെയർമാൻ ബാബു നെല്ലുളി അധ്യക്ഷത വഹിച്ചു. കൺവീനർ സുരേഷ് മാസ്റ്റർ,കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, വിനോദ് പടനിലം, രമേശൻ എം.കെ അനീഷ്,,എ.ഇ .ഒ രാജീവ്, ഹെഡ്മാസ്റ്റർ പ്രവീൺ,, ശ്രീജിത്ത് പിഎം, , ടി.ടി ബിനു, ഇ.കെ സുരേഷ്, കൃഷ്ണമണി, സുധീർ കുമാർ യു.കെ എന്നിവർ സംബന്ധിച്ചു. വെള്ളിയാഴ്ച ആരംഭിക്കുന്ന ശാസ്ത്രോൽസവത്തിന് ഒന്നാം ദിനത്തിൽ പാൽപായസം ഉപ്പേരി അച്ചാറ് സാമ്പാർ കാളൻ പച്ചടി എന്നിവ അടങ്ങിയ സദ്യയും രണ്ടാം ദിനം ചിക്കൻ കറി ഉൾപ്പെടെയുള്ള ഭക്ഷണമാണ് ഒരുക്കുന്നത്. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനാണ് ഭക്ഷണ കമ്മറ്റിയുടെ ചുമതല. ശ്രീനിവാസൻ നെച്ചൂളിയുടെ നേതൃത്വത്തിലാണ് ഭക്ഷണം ഒരുക്കുന്നത്.
Follow us on :
More in Related News
Please select your location.