Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ഭരണഘടന നേരിടുന്ന വെല്ലുവിളികൾ' പ്രഭാഷണം

11 May 2024 08:07 IST

Anvar Kaitharam

Share News :

'ഭരണഘടന നേരിടുന്ന വെല്ലുവിളികൾ' പ്രഭാഷണം


പറവൂർ: നന്തികുളങ്ങര കലാ സാഹിത്യ വേദി ആൻ്റ് കെ എം സലിം മാസ്റ്റർ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവംഗം പി ആർ സത്യൻ ഉദ്ഘാടനം ചെയ്തു.


ലൈബ്രറി വൈസ് പ്രസിഡൻ്റ് ജോബി ഐപ്പ് അധ്യക്ഷനായി.അഡ്വ.ശ്രീരാം ഭരതൻ വിഷയാവതരണം നടത്തി.സാഹിത്യവേദി പ്രസിഡൻ്റ് കെ എം അബ്ദുൾ സലാം, വനിതാ വേദി പ്രസിഡൻ്റ് എൽസി പ്രദീപ്, ലൈബ്രറി സെക്രട്ടറി ടി എസ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News