Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർക്കാർ അധികാരമേറ്റിട്ടും ഇനിയും പ്രതിഫലം ലഭിക്കാതെ തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർമാർ.

12 Jun 2024 12:54 IST

santhosh sharma.v

Share News :

കോട്ടയം: തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേറ്റിട്ടും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സ്പെഷ്യൽ ഓഫീസർമാർക്ക് ഇനിയും പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി. എൻസിസി, സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്, എൻഎസ്എസ് എന്നീ വിഭാഗങ്ങളിൽ നിന്നെത്തിയവർക്കാണ് പ്രതിഫലം ലഭിക്കാത്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പണം അക്കൗണ്ടുകളിൽ എത്തുമെന്നായിരുന്നു വിദ്യാർത്ഥികൾക്ക് ലഭിച്ച വാഗ്ദാനം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പൊലീസിനെ സഹായിക്കാനാണ് എൻസിസി, എസ്പിസി എന്നീ വിഭാഗങ്ങളിൽ നിന്ന് സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നത്. സർക്കാർ ഉത്തരവ് പ്രകാരം പ്രതിദിനം 1300 രൂപ എന്ന കണക്കിൽ രണ്ടു ദിവസത്തേക്ക് 2600 രൂപയാണ് സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ പ്രതിഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ജോലി കഴിഞ്ഞയുടൻ ഇവർക്ക് പ്രതിഫലം നേരിട്ട് കൈമാറിയിരുന്നു. ഇത്തവണ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും ആർക്കും തന്നെ പണം ലഭിച്ചിട്ടില്ല.

Follow us on :

More in Related News