Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായനക്കാർക്ക് ഇഷപ്പെടുന്ന എഴുത്തുകൾക്കേ നിലനില്പുള്ളൂ: യു. കെ. കുമാരൻ

03 May 2024 10:14 IST

Preyesh kumar

Share News :

പേരാമ്പ്ര: സാഹിത്യരംഗത്ത് നിരവധി പുസ്തകങ്ങൾ ദിനം പ്രതി പ്രസിദ്ധികരിക്കപ്പെടുമ്പോൾ

അവയിൽ വായനക്കാർക്ക് ഇഷ്ടപെടുന്ന എഴുത്തുകൾക്ക് മാത്രമേ നിലനിൽപ്പുള്ളൂവെന്ന്

പ്രശസ്ത സാഹിത്യകാരൻ യു. കെ. കുമാരൻ

അഭിപ്രായപെട്ടു. ഹരിതം ബുക്സ് പ്രസിദ്ധികരിച്ച

ടി.വി. മുരളിയുടെ നോവൽ 'കുഞ്ഞിപ്പെണ്ണ്' പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിൽ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചുറ്റിലുമുള്ള അനുഭവങ്ങളും അതോടൊപ്പം ഭാവനകളും ലളിതമായ ഭാഷയും ഉൾപെടുമ്പോൾ പിറവി കൊള്ളുന്ന കഥകളാണ് ഇന്നത്തെ വായന സമൂഹം ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.


താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്

കെ. നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എഴുത്തുകാരൻ രാജൻ തിരുവോത്ത് നോവൽ

ഏറ്റുവാങ്ങി.മോഹനൻ പുതിയോട്ടിൽ പുസ്തകം

പരിചയപ്പെടുത്തി.രമേശ്‌ കാവിൽ, എ.ജി രാജൻ, പി. സി. ലീലാവതി, ഉമ്മർ തണ്ടോറ,വിജയൻ ആവള, പി.യു.നളിനി,എം.രാജൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News