Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറമ്പോക്ക് ഭൂമിയിലെ വേസ്റ്റ് കംമ്പോസ്റ്റ് യൂണിറ്റിന് മാസ വാടക നൽകി പരപ്പനങ്ങാടി നഗരസഭ

08 May 2024 13:46 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിൽ വേസ്റ്റ് കംമ്പോസ്റ്റ് നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തിന് പ്രതിമാസം 30,000 രൂപ ചെലവഴിക്കുന്നത് വിവാദത്തിൽ. 


പാലത്തിങ്ങൽ പുഴയോരത്തോട് ചേർന്ന പുറമ്പോക്ക് ഭൂമിയിലാണ് വേസ്റ്റ് കംമ്പോസ്റ്റ് നിർമ്മിക്കുന്നതും സൂക്ഷിക്കുന്നതും. ഈ സ്ഥലത്തിന് പ്രതിമാസം മുപ്പതിനായിരം രൂപ വാടക നൽക്കുന്നതാണ് വിവാദത്തിലായത്. ഈ തുക ആർക്കാണ് നൽക്കുന്നത് എന്ന ചോദ്യം കഴിഞ്ഞ മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ കൗൺസിലർ റസാഖ് തലക്കലകത്ത് ഉന്നയിച്ചിരുന്നു. 


വ്യാപകമായ അഴിമതി ആരോപണം പരപ്പനങ്ങാടി മുൻസിപ്പൽ ഭരണസമിതിക്കെതിരെ ഉയരുന്നു. ചെയർമാൻ സ്ഥാനത്തിനായി തീരദേശത്തെ ഷാഹുൽ ഹമീദ് പക്ഷവും ഉള്ളണം പ്രദേശത്തെ ഉസ്മാൻ അനുകൂല പക്ഷവും തമ്മിലുള്ള പോര് കൈയ്യാങ്കളിയുടെ വക്കിൽ എത്തിയത്തോടെ ഉഭയകക്ഷി ചർച്ചയിലൂടെയാണ് മുസ്ലീം ലീഗ് നേതൃത്വം  പരിഹാരം കണ്ടെത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് പരപ്പനങ്ങാടിയിൽ ചെയർമാൻ സ്ഥാനം മുസ്ലീം ലീഗ് പങ്ക് വെക്കുന്നത്. 


മുസ്ലീം ലീഗിലെ പടലപിണക്കങ്ങൾ നഗരസഭാ ഭരണത്തെ പിടിച്ചുലയ്ക്കുകയാണെന്നും, ലൈഫ് പദ്ധതിയടക്കമുള്ള നിരവധി വികസന പദ്ധതികൾ ഇത് മൂലം വൈകുന്നുവെന്ന പരാതി പരപ്പനങ്ങാടിയിലെ പൊതുജന മധ്യത്തിൽ വലിയ ചർച്ചയായി മാറി കഴിഞ്ഞു.




Follow us on :

Tags:

More in Related News