Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്യാശ്ശേരി കള്ളവോട്ട് സംഭവം : ആറ് പേർക്കെതിരെ കേസ്

19 Apr 2024 20:22 IST

sajilraj

Share News :

കണ്ണൂർ: കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കല്യാശ്ശേരിയിൽ കള്ള വോട്ട് നടന്നെന്ന പരാതിയിൽ ആറ് പേർക്കെതിരെ കേസ് എടുത്തു. എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്. ​ഗണേശനാണ് ഒന്നാം പ്രതി. കല്യാശേരി ഉപവരണാധികാരി നൽകി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. കള്ളവോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ റിപോളിം​ഗ് സാധ്യമല്ലെന്നും വോട്ട് അസാധുവാക്കുമെന്നും ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. ഇതുപോലെയുള്ള സംഭവം ഒരിടത്തും നടത്താൻ പാടില്ലെന്നും കളക്ടർ വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. 92 വയസുള്ള സ്ത്രീയുടെ വോട്ട് സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഗണേശൻ നേരിട്ട് രേഖപ്പെടുത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനിടെ വീഴ്ച്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂർ ജില്ലാ കലക്ടർ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ജില്ലയിൽ വ്യാപകമായി കള്ളവോട്ടു നടക്കുന്നുവെന്നാണ് കല്യാശ്ശേരി സംഭവം ചൂണ്ടിക്കാട്ടി കോൺഗ്രസ് ആരോപിക്കുന്നത്. കള്ളവോട്ട് ശീലമാക്കിയ പാർട്ടിയാണ് സിപിഐഎം എന്നും കല്യാശ്ശേരിയിൽ നടന്ന സംഭവത്തിൽ യുഡിഎഫ് പരാതി നൽകുമെന്നും കെ സുധാകരൻ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു. തുടർ വോട്ടെടുപ്പിലും കള്ള വോട്ട് സാധ്യതയുണ്ട്. പോളിങ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു.

Follow us on :

More in Related News