Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു

06 Jan 2025 11:10 IST

Anvar Kaitharam

Share News :

ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു


പറവൂർ: മൂത്തകുന്നം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച ശുചിമുറി സമുച്ചയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു.

പറവൂർ ബ്ലോക്ക് പഞ്ചായത്താണ് 12 ലക്ഷം രൂപ ചിലവിൽ രണ്ടു നിലകളിലുള്ള ശുചിമുറി നിർമ്മിച്ചത്. വൈസ് പ്രസിഡൻ്റ് കെ എസ് സനീഷ് അധ്യക്ഷത വഹിച്ചു. വടക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ മുഖ്യാതിഥിയായി. സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഏറെ നാളായി മുടങ്ങിയിരുന്ന കിടത്തി ചികിത്സയും പുനരാരംഭിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബബിത ദിലീപ് കുമാർ, ഗാന അനൂപ്, ബാബു തമ്പുരാട്ടി, അംഗങ്ങളായ ജെൻസി തോമസ്, സിംന സന്തോഷ്, മെഡിക്കൽ ഓഫീസർ ഡോ. എൻ എസ് സീന എന്നിവർ സംസാരിച്ചു.


Follow us on :

More in Related News