Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ കൊച്ചിൻ കാൻസർ സൊസൈറ്റി , ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലീനിക്ക് എന്നിവയുടെ സഹകരണത്തോടെ സൗജന്യ മാമോഗ്രാം ടെസ്റ്റും കാൻസർ ബോധവൽക്കരന്ന ക്ലാസ്സും നടത്തി.

27 Oct 2024 18:13 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: അർബുദം ബാധിച്ചു മരിച്ചവരുടെ അല്ലെങ്കിൽ കാൻസറിൽ നിന്നു മോചിതരായ താരങ്ങളുടെ കഥ മാത്രമാണല്ലോ സമൂഹം കേൾക്കുക. എന്നാൽ പ്രഭ ചിന്തി, പ്രത്യാശയുടെചിറകുവീശി പറന്നുയർന്ന് കാൻസറിനെ തോൽപ്പിച്ച സാധാരണക്കാരുടെ കഥ നമ്മുടെ ഇടയിലുണ്ട് എന്നത് നമ്മൾ അറിയണമെന്ന് കേരളത്തിലെ പ്രമുഖ മെഡിക്കൽ ഓങ്കോളജിസ്റ്റ് കേരള ശ്രീ ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു. കൊച്ചിൻ കാൻസർ സൊസൈറ്റി , ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലീനിക്ക് എന്നിവയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ മാമോഗ്രാം ടെസ്റ്റും കാൻസർ ബോധവൽക്കരന്ന ക്ലാസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തലയോലപ്പറമ്പ് കോരിക്കൽ ജവഹർ സെസ്റ്റർ ഹാളിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ.കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ മകൻ അനീസ് ബഷീർ, ബഷീർ കഥാപാത്രങ്ങളായ ഖദീജ, സെയ്തു മുഹമ്മദ്, ചലച്ചിത്ര സംവിധായകൻ ഡോ. സിദ്ധാർത്ഥ ശിവ , അഡ്വ . ടോമി കല്ലാനി, അഡ്വ. ജി. ഗോപകുമാർ, മോഹൻ ഡി. ബാബു, മനോജ് ഡി.വൈക്കം, എം.ഡി. ബാബു രാജ് , പ്രൊഫ .കെ.എസ്. ഇന്ദു, പി. ജി. തങ്കമ്മ, ഡി. കുമാരി കരുണാകരൻ, സി.ഡി. ദിനേശ്, എം.ജെ. ജോർജ്, അഡ്വ . എസ്. ശ്രീകാന്ത് സോമൻ, ഡോ. എസ്. പ്രീതൻ, കെ.ജി. മോഹൻ ദാസ്, ടി.പി. ആനന്ദവല്ലി, ആര്യ കരുണാകരൻ എന്നിവർ പ്രസംഗിച്ചു. കൊച്ചിൻ കാൻസർ സൊസൈറ്റി കോർഡിനേറ്റർ മണികണ്ഠൻ, ബഷീർ സ്മാരക സമിതി ഭാരവാഹികളായ പി.ജി. ഷാജിമോൻ, സി.ജി. ഗിരിജൻ ആചാരി, അഡ്വ. ഫിറോസ് മാവുങ്കൽ , ഷിബി ദിനേശ് , കെ.എസ്. മനോഹരൻ എന്നിവർ ക്യാമ്പിനും ക്ലാസ്സിനും നേതൃത്വം നൽകി. 220 പേർ മാമോഗ്രാം ടെസ്റ്റിന് പേർ രജിസ്റ്റർ.ഇവർക്കായി ചൊവ്വ, ബുധൻ ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സംഘാടകർ പറഞ്ഞു.ഡോക്ടർ വന്ദന ദാസിൻ്റെ ഓർമ്മയ്ക്കായി കോരിക്കൽ റോഡിൽ ഫ്രണ്ട്സ്സ് ഓഫ് ട്രീസ് പ്രവർത്തകർ ഫലവൃഷതൈ നട്ടു. വന്ദനയുടെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്തു.









Follow us on :

More in Related News