Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2025 11:52 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡിവിഷൻ 36 ലെ ചാപ്പപ്പടി ജനകീയ ആരോഗ്യ കേന്ദ്രം മെയിന്റനൻസ് പ്രവർത്തി, ചാപ്പപ്പടി ഫിഷ്ലാൻഡിംഗ് സെന്റർ മെയിന്റനൻസ്, ചാപ്പപ്പടി അംഗണവാടി മെയിന്റനൻസ്,
നിർമ്മാണം പൂർത്തീകരിച്ച ഹരിത റോഡ് എന്നിവയുടെ ഉദ്ഘാടന കർമ്മം നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു. കൗൺസിലർ അബ്ദുൽ റസാഖ് തലക്കലകത്ത് അധ്യക്ഷത വഹിച്ചു.
വിവിധ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സന്മാരായ സീനത്ത് ആലിബാപ്പു, വി കെ സുഹറ ടീച്ചർ,
ഖൈറുന്നിസ താഹിർ, പി വി മുസ്തഫ,
മുൻ ഡെപ്യുട്ടി ചെയർപേഴ്സൻ കെ ഷഹർബാനു എന്നിവർ ആശംസകൾ പറഞ്ഞു. പി അബ്ദുറബ്ബ്, ഷറഫു വൈ.പി,
പി പി മുജീബ്, ഫവാസ് എം പി, കോയ പഴയക്കണ്ടത്തിൽ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.