Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍

20 Oct 2024 07:29 IST

Enlight News Desk

Share News :

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥ റവന്യു വകുപ്പ് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിന്റെ മൊഴിയെടുപ്പിന് ശേഷം കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷം പിണറായിയിലെ വീട്ടിലെത്തിയാണ് വിശദീകരണം നല്‍കിയത്. 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. 

കളക്ടര്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അവധിയില്‍ പോകാമെന്നും രാജി വെക്കാമെന്നും കളക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയാകാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

ഏകദേശം ഏഴ് മണിക്കൂറാണ് ഗീത ഐഎഎസ് അരുണിന്റെ മൊഴിയെടുപ്പ് നടത്തിയത്. പരാതിക്കാരന്‍ പ്രശാന്തന്റെയും മൊഴിയെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. 

എന്നാല്‍ മൊഴിയെടുക്കുന്നതില്‍ നിന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എ ഗീതയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.

Follow us on :

More in Related News