Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുവൈറ്റ് ദുരന്തത്തില്‍ മരിച്ച ബിനോയ് തോമസിന്റെ വീട് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ സന്ദര്‍ശിച്ചു

16 Jun 2024 21:55 IST

MUKUNDAN

Share News :

ചാവക്കാട്:കുവൈറ്റ് ദുരന്തത്തില്‍ മരിച്ച ചാവക്കാട് തെക്കൻ പാലയൂര്‍ സ്വദേശി തോപ്പില്‍ ബിനോയ് തോമസിന്റെ വീട് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഇന്നലെ(ഞായറാഴ്ച്ച) രാവിലെ സന്ദർശിച്ചു.ബിനോയിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി കുടുംബത്തിന് വീട് വെക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ ചേരാന്‍ മന്ത്രി കെ.രാജന്‍ ചാവക്കാട് നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബിനോയിയുടെ കുടുംബത്തിന് വീട് വെച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് 20-ന് നഗരസഭ ഈ വിഷയം മാത്രം അജണ്ടയാക്കി അടിയന്തിര കൗണ്‍സില്‍ യോഗം ചേരും.സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കുടുംബത്തിന് കിട്ടേണ്ട എല്ലാ സഹായങ്ങളും നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ഇടപെടലും ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു.ബിനോയിയുടെ കുടുംബം അനാഥരാവില്ലെന്നും,ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും വീടുനിര്‍മാണത്തില്‍ ഒരു പ്രയാസവും ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.ബിനോയിയുടെ കുടുംബത്തിന് വീട് വെച്ച് നല്‍കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചിരുന്നു.ഷീറ്റ് മേഞ്ഞ ഒറ്റമുറി ഷെഡ്ഡിലാണ് ബിനോയിയുടെ കുടുംബം കഴിയുന്നത്.സ്വന്തമായൊരു വീടെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് അപകടത്തിന് ഒരാഴ്ച്ച മുമ്പ് ബിനോയ് കുവൈറ്റിലേക്ക് പുറപ്പെട്ടത്.തിരുവല്ലയിലുള്ള സുഹൃത്ത് സാബുവാണ് കുവൈറ്റില്‍ ജോലി ശരിയാക്കി നല്‍കിയത്.ആരോഗ്യ മന്ത്രിയുടെ കുവൈത്ത് യാത്ര റദ്ധാക്കിയത് ഫെഡറല്‍ സംവിധാനത്തിന് ചേര്‍ന്ന നടപടിയാണോയെന്ന് പരിശോധിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.കുവൈറ്റിലെ അഞ്ച് ആശുപത്രികളിലായി 15 മലയാളികള്‍ ചികിത്സയിലാണെന്ന് മന്ത്രി പറഞ്ഞു.എന്‍.കെ.അക്ബര്‍ എംഎല്‍എ,മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍,ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്,ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ.ജെ.തോമസ്,ഗുരുവായൂര്‍ വില്ലേജ് ഓഫീസര്‍ കെ.എ.അനില്‍കുമാര്‍,അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റര്‍ ടി.മുരളീധരന്‍,സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്,വാര്‍ഡ് കൗണ്‍സിലര്‍മാരായ സുപ്രിയ രമേന്ദ്രന്‍,ഷാഹിന സലിം,പൊതുപ്രവര്‍ത്തകരായ അഡ്വ.മുഹമ്മജ് ബഷീര്‍,നൗഷാദ് തെക്കുംപുറം,അനീഷ് പാലയൂര്‍,അശോകന്‍,ആസിഫ് വലിയകത്ത്,പി.കെ. സലീം എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Follow us on :

More in Related News