Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Sep 2024 11:01 IST
Share News :
കോട്ടയം: പോലീസിൽ അച്ചടക്കം ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി. ഇത്തരം കാര്യങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന സമീപനം എല്ലാവർക്കും അറിയാം. ഇക്കാര്യങ്ങളിൽ മുൻ വിധി ഉണ്ടാകില്ല. വിഷയത്തിന്റെ ഗൗരവം നിലനിർത്തി ഉന്നത പോലിസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഏറ്റവും ഉന്നത റാങ്കിൽ ഉള്ള ആൾ അന്വേഷിക്കും. അച്ചടക്കം ലംഘിക്കുന്നവർക്ക് എതിരെ നടപടി ഉറപ്പാണെന്നും കോട്ടയത്ത് നടക്കുന്ന
കേരള പോലീസ് അസോസിയേഷൻ 37മത് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ അജിത് കുമാറിനെ വേദിയിൽ ഇരുത്തിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സേനയിൽ ഉള്ളവർ അച്ചടക്കത്തിന്റെ ചട്ടക്കൂട് നിന്ന് വ്യതിചലിക്കരുത്.
ഒരാളുടെ തെറ്റ് സേനക്ക് ആകെ അപമാനം ഉണ്ടാകുന്ന സാഹചര്യം ഉണ്ട്. അവരെ സംബന്ധിച്ചു സർക്കാരിന് കൃത്യം നിലപാട് ഉണ്ട്. അവരെ സേനയിൽ വെച്ച് പൊറുപ്പിക്കില്ല. പുഴുക്കുത്തുക്കളെ സേനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് . 108 പോലിസ് ഉദ്യോഗസ്ഥരെ പുറത്താക്കി. ഇനിയും വിട്ടുവീഴ്ച ഇല്ലാത്ത നടപടി തുടരും. സത്യസന്ധമായി പ്രവർത്തിക്കുന്നവർക്ക് പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Follow us on :
Tags:
More in Related News
Please select your location.