Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലയിലെ പ്രഥമ ഗതാഗത ജനകീയ സദസ്സ് പുതുക്കാട് മണ്ഡലത്തിൽ ചേർന്നു

26 Jul 2024 08:23 IST

ENLIGHT REPORTER KODAKARA

Share News :

ജില്ലയിലെ പ്രഥമ ഗതാഗത ജനകീയ സദസ്സ് പുതുക്കാട് മണ്ഡലത്തിൽ ചേർന്നു


 പുതുക്കാട് മണ്ഡലത്തിലെ പൊതുഗതാഗത മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനായി പുതുക്കാട് മണ്ഡലം ജനകീയ സദസ്സ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ ആദ്യത്തെ ജനകീയ സദസ്സാണ് പുതുക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ചേർന്നത്. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഓരോ മണ്ഡലത്തിലെയും പൊതു ഗതാഗത മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനായി ജനകീയ സദസ്സുകൾ സംഘടിപ്പിച്ചു വരികയാണ്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംആർ രഞ്ജിത്ത് അധ്യക്ഷത വഹിച്ച ജനകീയ സദസ്സിൽ,ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, തൃശ്ശൂർ ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ ഇ.കെ അനൂപ്,ടി.എസ് ബൈജു,എൻ മനോജ്‌,അജിത സുധാകരൻ,അശ്വതി വിബി,ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട്‌ ഷീല മനോഹരൻ,സിപിഐഎം കൊടകര ഏരിയ സെക്രട്ടറി പി.കെ ശിവരാമൻ,സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ ശേഖരൻ,DCC ജനറൽ സെക്രട്ടറി സെബി കൊടിയൻ,തൃശ്ശൂർ ആർ.ടി.ഒ ജെബി ഐ ചെറിയാൻ,ജെ.ആർ.ടി.ഒ മാരായ രാജു കെ.എ (ഇരിങ്ങാലക്കുട),സിന്ധു കെ.വി (ചാലക്കുടി),എം.വി.ഡി ഇൻസ്പെക്ടർമാരായ സിന്റോ വി എസ്,ശ്രീകാന്ത് കെ.ടി,ജയരാജ് പി.പി, വരന്തരപ്പിള്ളി എസ് എച്ച് ഒ,പുതുക്കാട് കെഎസ്ആർടിസി ഇൻസ്പെക്ടർ സോമൻ എം.എസ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ,രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,ടോൾ പ്ലാസ പ്രതിനിധി ചിദംബരം, ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയ നിരവധി പേർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.മണ്ഡലത്തിലെ പൊതു ഗതാഗതസൗകര്യം വർദ്ധിപ്പിക്കുന്നതിനായി പുതിയ ബസ് റൂട്ടുകൾ കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. നേരത്തെ ഉണ്ടായിരുന്ന ബസ് റൂട്ടുകളിൽ ഇപ്പോൾ സർവീസ് നടത്താത്തുമായ റൂട്ടുകളിൽ ആവശ്യമായ പുന പരിശോധന നടത്തി അർഹമായ അനുമതി ലഭ്യമാക്കുന്നതിനും യോഗത്തിൽ നിർദ്ദേശിച്ചു. യോഗം ജനകീയ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.


 യോഗത്തിലെ പ്രധാന നിർദേശങ്ങൾ 


* കെഎസ്ആർടിസി തൃശ്ശൂർ പുതുക്കാട് ഡിപ്പോകളിൽ നിന്ന് കോവിഡിന് മുമ്പ് പുതുക്കാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് നടത്തിയിരുന്ന സർവീസുകൾ പുനരാരംഭിക്കണം.

* ടൂറിസ്റ്റ് കേന്ദ്രമായ ചിമ്മിനി ഡാം മേഖല,വെള്ളികുളങ്ങര,കോടാലി,മുപ്ലിയം,ചെങ്ങാലൂർ,വെള്ളനിക്കോട്,നെല്ലായി-വയലൂർ,പാഴായി - തൊട്ടിപ്പാൾ തുടങ്ങിയ വിവിധ പ്രദേശങ്ങളിലേക്ക് നേരത്തെ ഉണ്ടായിരുന്ന സർവീസ് പുനരാരംഭിക്കണം.

* കെഎസ്ആർടിസി സർവീസ് നടത്താത്ത റൂട്ടുകൾ പുതിയ പ്രൈവറ്റ് ബസ് പെർമിറ്റ് നൽകണം.

* ഇതിനായി ബന്ധപ്പെട്ട ജനപ്രതിനിധികളും ബസ്സുടമകളുമായി ചർച്ച നടത്തണം 

* ടോൾ പ്ലാസ സമീപപ്രദേശങ്ങളിലെ അനധികൃത പാർക്കിംഗ് അവസാനിപ്പിക്കണം 

* മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ചോർ മെഡിക്കൽ കോളേജിലേക്ക് നേരത്തെ ഉണ്ടായിരുന്ന കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കണം.


 കെ കെ രാമചന്ദ്രൻ എംഎൽഎ ചെയർമാനും,തൃശ്ശൂർ ആർ.ടി.ഒ കൺവീനറും, ത്രിതല പഞ്ചായത്ത് പ്രസിഡന്റ് മാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടുന്ന സ്ക്രൂട്ടിനി കമ്മിറ്റി രൂപീകരിച്ചു.


 പുതുക്കാട് ഉയരം കൂടിയ അടിപാത /ഫ്ലൈ ഓവറിന് പ്രാഥമിക അനുമതി ലഭിച്ചു:കെ.കെ രാമചന്ദ്രൻ എം.എൽ.എ


 അപകടങ്ങൾ പതിവായ പുതുക്കാട് ജംഗ്ഷനിൽ ഫ്ലൈഓവർ/ ഉയരം കൂടിയ അടിപ്പാത നിർമ്മാണത്തിന് ദേശീയപാത അതോറിറ്റിയുടെ പ്രാഥമിക അനുമതിആയതായും ഇതിനായി വിപുലമായ എസ്റ്റിമേറ്റ് സമർപ്പിക്കുമെന്നും NHAI പ്രൊജക്റ്റ് ഡയറക്ടർ അൻസിൽ ഹസൻ അറിയിച്ചതായി കെ.കെ രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു.എം.എൽ.എയുടെയും മുൻ എം.പി യുടെയും ദേശീയപാത അധികൃതരുടെയും, ജില്ലാ ഭരണകൂടത്തിന്റെയും സാന്നിധ്യത്തിൽ നടത്തിയ പരിശോധനകളുടെയും വിവിധ യോഗങ്ങളുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അപകട സാധ്യത കൂടിയ പുതുക്കാട് ജംഗ്ഷനെ റെഡ് സോണിൽ ഉൾപ്പെടുത്തുകയും, മേൽപ്പാല നിർമ്മാണത്തിന് നിർദ്ദേശിക്കുകയുമാണ് ചെയ്തത്. ഇതിന്റെ തുടർ നടപടികളുടെ ഭാഗമായാണ് ഇപ്പോൾ എൻ.എച്.എ.ഐ പുതുക്കാട് ജംഗ്ഷനിൽ ഫ്ലൈ ഓവർ/ ഉയരം കൂടിയ അടിപാത നിർമ്മാണത്തിന് നടപടി സ്വീകരിച്ചു വരുന്നത്.

Follow us on :

More in Related News