Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 20:14 IST
Share News :
ഇടുക്കി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ചു. ഹൈറേഞ്ച് മേഖലയിലെ ആശുപത്രിയിലാണ് 14 കാരിയായ കുട്ടി ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കിയത്. കുട്ടിയുടെ ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പോലീസ് പറഞ്ഞു. ഡീപ്സീക് തീർത്ത എഐ വിപ്ലവം
വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവില്‍ നിന്നും ഗര്‍ഭം ധരിച്ചത്. സംഭവത്തില്‍ ആണ്‍കുട്ടിക്കെതിരെ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കും. ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്യും.
Follow us on :
More in Related News
Please select your location.