Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം മുണ്ടക്കലിൽ ശക്തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.

21 Aug 2024 15:55 IST

R mohandas

Share News :

കൊല്ലം: മഴയ്ക്കൊപ്പം വീശിയടിച്ച് ശക്തമായ കാറ്റിൽ പലയിടത്തും വ്യാപക നാശം. കൊല്ലം മുണ്ടക്കലിൽ ശക്തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പെൽകിസ് ആണ് മരിച്ചത്. പെൽകിസിനൊപ്പം കടലിൽ വീണ ബെർണാർഡ് നീന്തി രക്ഷപ്പെട്ടു. ഇയാൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെയാണ് ഇരുവരും സഞ്ചരിച്ച പരമ്പരാഗത വള്ളം അപകടത്തിൽപ്പെട്ടത്.

Follow us on :

More in Related News