Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാത നിർമ്മാണം; പറവൂർ നഗരസഭ ജില്ലാ കളക്ടർക്ക് നിവേദനം നൽകി

14 Aug 2024 18:47 IST

Anvar Kaitharam

Share News :

ദേശീയപാത നിർമ്മാണം; പറവൂർ നഗരസഭ ജില്ലാ കളക്ടർക്ക് നിവേദനം നൽകി


പറവൂർ: പറവൂർ നഗരസഭ പരിധിയിൽ ദേശീയപാത നിർമ്മാണത്തിലെ പ്രശ്നങ്ങളും നിലവിലെ റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കണമെന്നാവശ്യപെട്ട് നഗരസഭ അധ്യക്ഷ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

പറവൂർ പാലം മുതൽ വഴിക്കുളങ്ങര വരെയുള്ള റോഡ്, കുണ്ടും കുഴിയും നിറഞ്ഞു പൊതുജനത്തിനും വാഹനങ്ങൾക്കും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. മഴക്കാലം ആരംഭിച്ഛത്തോടെ ഈ ഭാഗത്ത അപകടങ്ങളും പതിവാണ്. കണ്ണൻ കുളങ്ങര മുതൽ നഗരസഭ വരെയുള്ള ഭാഗത്തെ വെള്ളകെട്ടും റോഡിലെ തകർച്ചയും മൂലം യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് നിവേദനം നൽകിയത്. പുതിയ എൻ ഏച്ചിന്റെ നിർമാണവുമായി ബന്ധപ്പെട്ട നഗരസഭ പരിധിയിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. 

പുതിയ എൻ എച് ഉൾപ്പെടുന്ന പറവൂർ നഗരസഭ പ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ മാസം അവസാനത്തോടെ മന്ത്രിതല മീറ്റിംഗ് സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയതായി നഗരസഭ ചെയർമാൻ ബീന ശശിധരൻ പറഞ്ഞു. വൈസ് ചെയർമാൻ എം. ജെ. രാജു, സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കളക്ടറെ സന്ദർശിച്ചത്.

Follow us on :

More in Related News