Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2024 23:24 IST
Share News :
കൊണ്ടോട്ടി: നഗരസഭാ ഉപാധ്യക്ഷനായി കോൺഗ്രസിന്റെ പിന്തുണയോടെ മുസ്‌ലിംലീഗിലെ അഷ്‌റഫ് മടാനെ തിരഞ്ഞെടുത്തു. 39 പേർ പങ്കെടുത്ത തിരഞ്ഞെടുപ്പിൽ അഷ്‌റഫ് മടാന് 31 വോട്ടും ഇടതുപക്ഷത്തിനായി മത്സരിച്ച കോട്ട ശിഹാബിന് ആറ് വോട്ടും ലഭിച്ചു. മുസ്‌ലിം ലീഗിന്റെ രണ്ടു വോട്ടുകൾ അസാധുവായി. വരണാധികാരി ജില്ലാ രജിസ്ട്രാർ (ജനറൽ) അജിത് സാം ജോസഫ്, നഗരസഭാ സെക്രട്ടറി എ. ഫിറോസ് ഖാൻ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വ്യാഴാഴ്ച രാത്രി നടന്ന ചർച്ചകൾ വിജയിച്ചതോടെയാണ് ലീഗും കോൺ്ഗ്രസും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായത്. ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനായിരുന്നു കോൺഗ്രസ് തീരുമാനിച്ചിരുന്നത്. ജൂൺ പാതി കഴിഞ്ഞ ശേഷം നഗരസഭാ അധ്യക്ഷ സ്ഥാനം കോൺഗ്രസിന് കൈമാറാമെന്ന് മുസ്‌ലിംലീഗ് ജില്ലാ നേതൃത്വം എ.പി. അനിൽകുമാർ എം.എൽ.എ. മുഖേന അറിയിച്ചതിന് ശേഷമാണ് വോട്ടെടുപ്പിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. രാജിവെച്ച ആരോഗ്യ സമിതി അധ്യക്ഷസ്ഥാനം കോൺഗ്രസ് ഏറ്റെടുക്കും.
നേരത്തെ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നഗരസഭാധ്യക്ഷസ്ഥാനം കോൺഗ്രസിന് വിട്ടു നൽകാൻ മുസ്‌ലിംലീഗ് സന്നദ്ധത അറിയിച്ചിരുന്നു. പക്ഷേ സമയം നിശ്ചയിക്കാതെയുള്ള വാഗ്ദാനം കോൺഗ്രസ് തള്ളുകയാണ് ചെയ്തത്.
അധ്യക്ഷസ്ഥാനം കൈമാറാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ പി. സനൂപ് ഉപാധ്യക്ഷസ്ഥാനവും അബീന പുതിയറക്കൽ ആരോഗ്യസമിതിയധ്യക്ഷ സ്ഥാനവും കഴിഞ്ഞ 20-നാണ് രാജി വെച്ചത്. തുടർന്നാണ് തിരഞ്ഞെടുപ്പ് അനിവാര്യമായത്. ആരോഗ്യസമിതി അധ്യക്ഷ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.