Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2026 19:30 IST
Share News :
സോന പി.ഡേവിസിനെ അനുമോദിച്ചു
ചായ്പാന്‍കുഴി: കാരാപ്പാടം പ്രദേശത്ത് നിന്ന് ആദ്യമായി ബി.എ.എല്‍.എല്‍.ബി ബിരുദം നേടിയ സോന പി.ഡേവീസിനെ കാരുണ്യ സോഷ്യല്‍ വര്‍ക്കിങ് ഗ്രൂപ്പിന്‍രെ നേതൃത്വത്തില്‍ അനുമോദിച്ചു. രക്ഷാധികാരി ഡോ.ജോയ് കട്ടക്കയം ഉപഹാരം സമ്മാനിച്ചു. പ്രസിഡന്റ് കെ.എം.ജോസ് അധ്യക്ഷത വഹിച്ചു.പി.ഒ.വര്‍ഗ്ഗീസ്,ഓമന പോട്ടക്കാരന്‍, കൊച്ചുറാണി, ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ ഡിസംബറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പീലാര്‍മുഴി സ്വദേശി തെക്കുടന്‍ സുബ്രന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്കുമെന്ന് വാഗ്ദാനം ചെയ്തിരുന്ന തുകയില്‍ ബാക്കിയുള്ള അഞ്ച് ലക്ഷം രൂപ എത്രയും വേഗം അനുവദിക്കണമെന്ന് കാരുണൃ സോഷൃല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം ആവശൃപ്പെട്ടു. പഞ്ചായത്തിലെ കോര്‍മല ആശ്രമം,ചെബന്‍കുന്ന്,പുളിങ്കര,കാരാപ്പാടം,മാരാംകോട് പാല റോഡിന് 2.3 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതിക്കായി പരിശ്രമിച്ച എം.എല്‍.എ സനീഷ് കുമാര്‍ ജോസഫിനെ യോഗം അനുമോദിച്ചു.
Follow us on :
Tags:
More in Related News
Please select your location.