Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൃക്കാർത്തിക; സംയുക്ത എൻ എസ് എസ് . കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുലവാഴ പുറപ്പാട് വെള്ളിയാഴ്ച ( നവംബർ.15 ) നടക്കും.

13 Nov 2024 21:37 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൃക്കാർത്തിയുടെ മുന്നോടിയായി ഉദയനാപുരത്തെ സംയുക്ത എൻ എസ് എസ് . കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കുലവാഴ പുറപ്പാട് വെള്ളിയാഴ്ച ( നവംബർ.15 ) നടക്കും. ഇരുമ്പുഴിക്കര കിഴക്കേമുറി എൻ എസ്. എസ് . കരയോഗത്തിന്റെ കുലവാഴ പുറപ്പാട് വൈകിട്ട് 3 ന് കരയോഗത്തിൽ നിന്നും പുറപ്പെട്ട് കിഴക്കേ ഗോപുര നടയിലുടെ 5 ന് ക്ഷേത്രത്തിൽ പ്രവേശിക്കും. താലപ്പൊലിയും ക്ഷേത്ര കലാപീഠത്തിന്റെ പഞ്ചവാദ്യവും ഗജവീരനും അകമ്പടിയാകും . ഉദയനാപുരം തെക്കേ മുറി കരയോഗത്തിന്റെ കുലവാഴ പുറപ്പാട് നാഗമ്പുഴി മന കൊച്ചു ഭഗവതി ക്കൽ ക്ഷേത്രത്തിൽ നിന്നും വൈകിട്ട് 3 ന് താലപ്പൊലി വാദ്യ മേളം, ഗജവീരൻ എന്നിവയോടെ പുറപ്പെട്ട് വൈകിട്ട് 5 ന് തെക്കെ ഗോപുര നടയിലുടെ ക്ഷേത്രത്തിൽ പ്രവേശിക്കും. പടിഞ്ഞാറെ മുറി കരയോഗത്തിന്റെ കുലവാഴ പുറപ്പാട് ശ്രീ നാരായണ പുരം ക്ഷേത്രത്തിൽ നിന്നും വൈകിട്ട് 3 ന് ഗജവീരൻ , താലപൊലി, വാദ്യമേളം എന്നിവയോടെ പുറപ്പെട്ട് വൈകിട്ട് 5 ന് പടിഞ്ഞാറെ ഗോപുരനടയിലുടെ ക്ഷേത്രത്തിൽ പ്രവേശിക്കും. ഉദയനാപുരം വടക്കേ മുറി എൻ എസ്. എസ് . കരയോഗത്തിന്റെ കുലവാഴ പുറപ്പാട് പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും വൈകിട്ട് 3 ന് പുറപ്പെട്ട് 4.30 ന് ക്ഷേത്രത്തിന്റെ വടക്കേ ഗോപുര നടയിലുടെ ക്ഷേത്രത്തിൽ പ്രവേശിക്കും. വാദ്യമേളങ്ങളും താലപ്പൊലിയും ഗജവീരനും അകമ്പടിയാകും. ഉദയനാപുരം ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ നാലു വശങ്ങളിലും നാലു കരക്കാർ കുലവാഴകളും കരിക്കിൻ കുലകളും കൊണ്ട് അലങ്കരിക്കും. കാർത്തിക വിളക്കിനായി എഴുന്നള്ളുന്ന ഉദയനാപുരത്തപ്പന് കരക്കാർ അതാത് ഭാഗങ്ങളിൽ നിറ ദീപവും നിറപറയും ഒരുക്കി വരവേല്പ് നല്കുന്നതും പ്രത്യേകതയാണ്. ഉദയ നാപുരം ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക നവംബർ 16 നാണ്. രാവിലെ 6ന് കാർത്തിക ദർശനവും രാത്രി 11 ന് കാർത്തിക വിളക്കും നടക്കും.

Follow us on :

More in Related News